ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലിസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയത്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഒരാളുടെ കാൽ മുട്ടിന് താഴെവച്ചും മറ്റൊരാളുടെ കാൽപ്പാദവും മുറിച്ചുനീക്കിയത്.
വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു അപകടം. അപകടസാധ്യത സൃഷ്ടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദേശിക്കുകയായിരുന്ന പൊലിസുകാർക്ക് നേരെയാണ് കാർ ഇടിച്ചുകയറിയത്.
കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമിതവേഗത്തിലെത്തിയ കാർ ആദ്യം പൊലിസുകാരെ ഇടിക്കുകയും തുടർന്ന് പൊലിസ് ജീപ്പിന്റെ പിന്നിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ജീപ്പിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റവരെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ സൂരജ് പൊലിസ് ക്ലബ്ബിന്റെ മുൻ ഫുട്‌ബോൾ താരവുമാണ്. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ചികിത്സയ്ക്കും തുടർസഹായങ്ങൾക്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ പൊലിസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Two civil police officers had their legs amputated after sustaining serious injuries when a car lost control and hit them during highway patrolling. The legs of Sooraj, 32, and Aloysius, 39, both CPOs at the Kanhangad Police Station, were surgically removed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."