ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബെയ്‌റൂത്ത്: ആറുവയസുകാരി ഫലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിനെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ ലെബനനിലുണ്ടായ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സമ്മതിച്ചിരുന്നു.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ ബ്രിഗേഡ് നമ്പര്‍ 401ലെ, 52ാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലവനായിരുന്ന കേണല്‍ ഡോര്‍ ഗെഡാലിയ ബെന്‍ സിംഹോന്‍ ഹിന്ദ് റിജാബ് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളാണെന്നാണ് വിവരം. ഇയാളോടൊപ്പം മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
സൈനികര്‍ സഞ്ചരിച്ച മെര്‍ക്കാവ ടാങ്കിന് നേരെയാണ് ഹിസ്ബുല്ല അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഡ്രോണുകളോ, മറ്റേതെങ്കിലും ആയുധം ഉപയോഗിച്ചോ ആണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. എന്നാല്‍ ആക്രമണം ഇസ്‌റാഈല്‍ അംഗീകരിച്ചിട്ടില്ല. സുരക്ഷ പ്രശ്‌നമാണ് സൈനികരുടെ മരണത്തിന് കാരണമെന്നാണ് ഇസ്‌റാഈല്‍ വാദിക്കുന്നത്. എങ്കിലും ലെബനനില്‍ ഇസ്‌റാഈലിന് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയായാണ് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.
ഹിന്ദ് റജബിന്റെ കൊലപാതകം
ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ ക്രൂരതയുടെ പ്രതീകമാണ് ഹിന്ദ് റിജാബ്. ആറുവയസുകാരി ഹിന്ദും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ ഗസ സിറ്റിയില്‍ വെച്ചാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമിക്കുന്നത്. 2024 ജനുവരിയിലാണ് സംഭവം.
കാറിന് നേരെയുണ്ടായ തുടര്‍ച്ചയായ വെടിവെപ്പില്‍ ഹിന്ദിന്റെ കുടുംബത്തിലുള്ളവര്‍ ആദ്യമേ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തില്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഹിന്ദ് ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് സഹായത്തിനായി അപേക്ഷിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇവരെ രക്ഷിക്കാനായി എത്തിയ ആംബുലന്‍സിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തുകയും രണ്ട് ആരോഗ്യപ്രത്തകരെ കൊല്ലുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ബന്ധുക്കളുടെ മൃതദേഹത്തോടൊപ്പമാണ് ഹിന്ദിന്റെ മൃതദേഹവും കണ്ടെടുക്കുന്നത്. ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതയുടെ സാക്ഷ്യമായി ഹിന്ദിന്റെ മരണം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
ഹിന്ദ് റിജാബ് ഫൗണ്ടേഷന്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമണം നടത്തിയത് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ബ്രിഗേഡ് നമ്പര്‍ 401ലെ, 52ാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട സൈനികരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ സൈനികര്‍ തന്നെയാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അല്‍ജസീറ നടത്തിയ അന്വേഷണത്തിലും ഇസ്‌റാഈല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇസ്‌റാഈല്‍ ഇതുവരെ ആക്രമണത്തെ അപലപിച്ചിട്ടില്ല.
reports say that the israeli soldiers who killed six-year-old palestinian girl hind rajab were killed in a hezbollah attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."