HOME
DETAILS

'ഗംഭീർ എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചു, ആ മോശം വാക്കും എന്നെ വേദനിപ്പിച്ചു': കോച്ചുമായുള്ള മൈതാനത്തെ കൂട്ടത്തല്ലിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ശ്രീശാന്ത്!

  
Web Desk
June 21, 2026 | 7:27 AM

Gautam Gambhir Called Me Deshdrohi Used F-Word - Sreesanth Reveals Stunning Details Of Fight With India Head Coach

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഒരേസമയം ഞെട്ടിച്ചും വേദനിപ്പിച്ചും മലയാളി താരം എസ്. ശ്രീശാന്തും ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക്. 2023ലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ മൈതാനത്തുണ്ടായ കടുത്ത തർക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ശ്രീശാന്ത് ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. ഗൗതം ഗംഭീർ തന്നെ പരസ്യമായി 'രാജ്യദ്രോഹി' എന്ന് വിളിച്ചെന്നും, അതീവ മോശമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നുമാണ് ശ്രീശാന്തിന്റെ ഗുരുതരമായ വെളിപ്പെടുത്തൽ.

മൈതാനത്ത് സംഭവിച്ചത് എന്ത്?

മത്സരത്തിനിടെ ഗംഭീറിന്റെ ബാറ്റിങ്ങിനിടയിലാണ് തർക്കങ്ങളുടെ തുടക്കം. ശ്രീശാന്തിന്റെ ഓവറിലെ ഒരു പന്ത് സിക്‌സറും തൊട്ടടുത്ത പന്ത് ഫോറും അടിച്ചതിന് ശേഷം ഗംഭീർ ശ്രീശാന്തിനെ നോക്കി അനാവശ്യമായി സംസാരിക്കുകയായിരുന്നു എന്ന് താരം പറയുന്നു. 'തത്സമയ സംപ്രേക്ഷണം ഉള്ളതുകൊണ്ട് ഞാൻ ചിരിച്ചുകൊണ്ട് മാത്രമാണ് അതിനെ നേരിട്ടത്. എന്നാൽ പിന്നീട് റൺസ് ഓടിയെടുക്കുന്നതിനിടയിൽ ഗംഭീർ എന്റെ അടുത്ത് വന്ന് 'എടാ രാജ്യദ്രോഹി, നീയൊരു ഫിക്‌സറാണ് (ഏർപ്പാട് ചെയ്യുന്നയാൾ), മാറി നിൽക്കെടാ...' എന്ന് ആക്രോശിച്ചു. അമ്പയർമാർ തടയാൻ ശ്രമിച്ചിട്ടും അയാൾ ആ വാക്ക് ആവർത്തിച്ചു കൊണ്ടേയിരുന്നു,'- ശ്രീശാന്ത് തന്റെ സോഷ്യൽ മീഡിയ ലൈവിലൂടെ വ്യക്തമാക്കി.

'അവൻ ആരോടും ബഹുമാനം കാണിക്കാറില്ല'

താൻ ഒരു മോശം വാക്ക് പോലും തിരിച്ചു പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ശ്രീശാന്ത്, ഗംഭീറിന്റെ പെരുമാറ്റത്തിനെതിരേ ശക്തമായാണ് പ്രതികരിച്ചത്. 'ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ പദവിയിലിരിക്കുന്ന ഒരാളാണ് ഇങ്ങനെ പെരുമാറുന്നത്. വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളോട് പോലും അയാൾക്ക് ബഹുമാനമില്ല. സഹകളിക്കാരെ സ്‌നേഹിക്കാൻ അറിയാത്ത ഒരാൾ എങ്ങനെയാണ് ഇന്ത്യൻ ടീമിനെ നയിക്കുക?' എന്നും ശ്രീശാന്ത് ചോദിക്കുന്നു. തനിക്കും കുടുംബത്തിനും ഈ സംഭവം വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു.

ഗംഭീറിന്റെ മറുപടി; ക്രിക്കറ്റ് ലോകം ചേരിതിരിയുന്നു

ശ്രീശാന്തിന്റെ കടുത്ത ആരോപണങ്ങൾക്ക് പിന്നാലെ ഗൗതം ഗംഭീർ തന്റെ എക്‌സ് (ട്വിറ്റർ) ഹാൻഡിലിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പരോക്ഷമായ മറുപടി നൽകി. പുഞ്ചിരിച്ചു നിൽക്കുന്ന സ്വന്തം ചിത്രത്തോടൊപ്പം 'ലോകം മുഴുവൻ ശ്രദ്ധ നേടാൻ ശ്രമിക്കുമ്പോൾ പുഞ്ചിരിക്കൂ' എന്ന ക്യാപ്ഷനാണ് ഗംഭീർ നൽകിയത്. സംഭവം വിവാദമായതോടെ ക്രിക്കറ്റ് ലോകം ഇപ്പോൾ ഇരുചേരിയിലായിരിക്കുകയാണ്. 2011 ലോകകപ്പ് വിജയത്തിൽ ഒന്നിച്ച് പങ്കാളികളായ രണ്ട് താരങ്ങൾക്കിടയിലെ ഈ പോര് ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  5 hours ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  5 hours ago
No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  6 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  6 hours ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  6 hours ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  6 hours ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  6 hours ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  7 hours ago