ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററില്‍ തീപിടിത്തം. 11 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. കെട്ടിടത്തില്‍ നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
ഫയര്‍ഫോഴ്‌സും പൊലിസും സംഭവസ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
At least 11 people have reportedly died in a major fire that broke out at a coaching centre in Lucknow, Uttar Pradesh. Several others are believed to be trapped inside the building as rescue and firefighting operations continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."