'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ 'ചെറ്റ' പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍. ചെറ്റക്കുടിലുകളില്‍ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും 'ചെറ്റ' എന്ന പ്രയോഗം കമ്മ്യൂണിസ്റ്റ് ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ജി. സുധാകരന്റെ പ്രതികരണം. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. 'ആറായിരം കോടി രൂപ ലഭിച്ചതായി ബാലഗോപാല്‍ ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ധവളപത്രം ഗംഭീരമായ രേഖയാണ്,' എന്ന് അദ്ദേഹം പറഞ്ഞു.
മാറ്റമാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനമെന്നും അതുതന്നെയാണ് ശാസ്ത്രമെന്നും ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിനെ പ്രശംസിച്ച അദ്ദേഹം, ബജറ്റ് ഒരേസമയം ലളിതവും ഗഹനവുമാണെന്ന് വിലയിരുത്തി.
'കാളിദാസനെയും ശേക്‌സ്പിയറെയും വായിച്ച ഒരാള്‍ക്കേ ഇത്തരമൊരു ബജറ്റ് തയ്യാറാക്കാന്‍ കഴിയൂ' എന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Ambalappuzha MLA G. Sudhakaran criticized the former Chief Minister's 'chetta' remark. He said Communists were people who lived in 'chettakudils' (thatched huts), and that the term 'chetta' is not part of Communist vocabulary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."