'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ തന്റെ ആദ്യ ഔദ്യോഗിക പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി അധികാരത്തിലെത്തിയിട്ടും ചിലര്‍ തന്നെ ഇപ്പോഴും 'വെറുമൊരു നടന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. ഇംഗ്ലീഷും തമിഴും മാത്രം ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ പരമ്പരാഗത ദ്വിഭാഷാ നയത്തില്‍ തന്റെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും വിജയ് നിയമസഭയില്‍ വ്യക്തമാക്കി.
എല്ലാവിധ രാഷ്ട്രീയ ഗൂഢാലോചനകളെയും നിയന്ത്രണങ്ങളെയും തകര്‍ത്താണ് കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) വന്‍ വിജയം നേടിയതെന്ന് വിജയ് ഓര്‍മ്മിപ്പിച്ചു. തമിഴ്‌നാട് ജനതയുടെ ഹൃദയത്തില്‍ ഇടംനേടാന്‍ തന്റെ പാര്‍ട്ടി അനുഭവിച്ച പ്രതിസന്ധികള്‍ ചെറുതല്ല. തിരഞ്ഞെടുപ്പില്‍ വിജയ് വലിയ ചലനമുണ്ടാക്കില്ലെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് 234 അംഗ സഭയില്‍ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
തുടര്‍ന്ന് തന്ത്രപരമായ നീക്കങ്ങളിലൂടെ കോണ്‍ഗ്രസിനെയും ഡിഎംകെയുടെ ചില ചെറുകക്ഷികളെയും ഒപ്പം നിര്‍ത്തി വിജയ് ഭൂരിപക്ഷം ഉറപ്പിച്ചു. എഐഎഡിഎംകെയിലെ വിമത വിഭാഗം കൂടി പിന്തുണച്ചതോടെ വിശ്വാസവോട്ടെടുപ്പ് മറികടന്ന് വിജയ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുകയായിരുന്നു. ഇത്രയൊക്കെ ജനപിന്തുണ തെളിയിച്ചിട്ടും, ഒന്നും അറിയാത്ത ഭാവത്തില്‍ തന്നെയും തന്റെ പാര്‍ട്ടിയെയും 'ഒരു നടന്റെ പാര്‍ട്ടി മാത്രമാണ്' എന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശിക്കുകയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
Tamil Nadu Chief Minister Vijay, in his maiden assembly speech, hit back at critics who dismiss him as "just an actor" despite his party TVK emerging as the single largest party, while also reaffirming his government's strict adherence to the state's traditional two-language policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."