വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയില്‍ പ്രക്ഷുബ്ധമായി നിയമസഭ. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി. അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡയസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചു.
സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാനുള്ള സൗകര്യം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഷെഡ്യൂളില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം അതിനര്‍ത്ഥം നികുതി നിര്‍ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഉണ്ടായിരുന്നില്ല എന്നാണെന്നും ചൂണ്ടിക്കാട്ടി. ധനബില്‍ നേരത്തെ വന്ന ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള ഒരു നിര്‍ദേശമാണ് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നീക്കം വേഗത്തില്‍ നടന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; കോണ്‍ഗ്രസില്‍ 'വീര്യം'കൂടിയ അതൃപ്തി
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെ എക്സൈസ് മന്ത്രി എം. ലിജു, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും നികുതി നിരക്കില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തി. മന്ത്രി രമേശ് ചെന്നിത്തലയും നികുതി നിരക്കിനെ പരസ്യമായി പിന്തുണയ്ക്കാന്‍ തയാറായില്ല. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യാതെയായിരുന്നു മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് വിമര്‍ശനം. ബജറ്റ് പ്രഖ്യാപനത്തിലാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം സതീശന്‍ നടത്തിയത്. 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ ആല്‍ക്കഹോള്‍ ഉള്ള മദ്യങ്ങള്‍ക്ക് 125 ശതമാനവും 10 മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യങ്ങള്‍ക്ക് 175 ശതമാനവും നികുതിയാക്കി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോള്‍ ഈ മദ്യങ്ങള്‍ക്കെല്ലാം 251 ശതമാനമാണ് നികുതി. വിര്യം കുറഞ്ഞ മദ്യത്തിന് വില കുറയുന്നതോടെ മദ്യ ഉപഭോഗം കൂടുമെന്നാണ് വിലയിരുത്തല്‍. ലഹരിയെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയാന്‍ 'ഓപറേഷന്‍ തൂഫാന്‍' ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുമ്പോള്‍ മദ്യപാനം കൂട്ടിയേക്കാവുന്ന സര്‍ക്കാര്‍ നടപടിയില്‍ മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുത്തിട്ടുണ്ട്. വി.ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പാളയത്തില്‍ പടപോലെ കോണ്‍ഗ്രസിനുള്ളിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
മദ്യ, ധാതുമണല്‍ ഖനന വിഷയങ്ങളിലെ ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരനാണ് കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധത്തിന്റെ ആദ്യസ്വരമുയര്‍ത്തിയത്. പരസ്യ പ്രതികരണത്തിന് കൂടുതല്‍ നേതാക്കള്‍ മുതിര്‍ന്നില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. ഈ സാഹചര്യത്തിലാണ് താനറിഞ്ഞില്ലെന്ന നിലപാടിലേക്ക് എക്സൈസ് മന്ത്രി എം. ലിജു എത്തിയത്. ഇതിന്റ തുടര്‍ച്ചയായാണ് ഇന്നലെ നിയമസഭയിലേക്ക് എക്സൈസ് കമ്മിഷണറെ വിളിച്ചുവരുത്തിയതും മദ്യത്തിന്റെ നികുതി സംബന്ധിച്ച വിഷയം അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കിയതും.
മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍, സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിലെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടാവുമെന്നും വ്യക്തമാക്കി. ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് പറഞ്ഞ് വ്യക്തമായ സന്ദേശമാണ് വി.ഡി സതീശന് കെ.സി നല്‍കിയിരിക്കുന്നതും.
മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം തന്നോട് ആലോചിക്കാതെ ബജറ്റില്‍ പ്രഖ്യാപിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശനെ എക്സൈസ് മന്ത്രി എം.ലിജു അറിയിച്ചതായി സൂചന. ഇന്നലെ നിയമസഭയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയെ മന്ത്രി അഭിപ്രായം അറിയിച്ചത്.
the kerala assembly witnessed heated protests over the tax on low alcohol liquor, with the opposition leader alleging that the move was aimed at benefiting a liquor company based in karnataka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."