HOME
DETAILS

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

  
June 24, 2026 | 2:44 AM

around fifty secretariat employees are drawing salaries while staying at home due to not being assigned postings

തിരുവനന്തപുരം: നിയമനം ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. രണ്ട് ലക്ഷത്തിന് മുകളിൽ മാസ ശമ്പളമുള്ള   പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അൻപതോളം പേരാണ് നിയമനം ലഭിക്കാതെ വീട്ടിലിരിക്കുന്നത്. കോൺഗ്രസ് സർവിസ് സംഘടനകളിലെ തർക്കമാണ് നിയമനം വൈകാൻ കാരണമെന്നാണ് വിവരം. മുൻ സർക്കാരിലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർക്കാണ് തിരികെ വന്നിട്ടും നിയമനം ലഭിക്കാത്തത്. 

മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിലും മറ്റും ഉൾപ്പെട്ടവർ ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിച്ചിരുന്നത്. സർക്കാർ അധികാരമൊഴിഞ്ഞതോടെ അത്രയും ഉദ്യോഗസ്ഥർക്ക് മാതൃസർവിസിലേക്ക് മടങ്ങേണ്ടി വന്നു. ഈ ജീവനക്കാർ പോസ്റ്റിങ് ഇല്ലാതെ വെറുതെയിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. 

സെക്രട്ടേറിയേറ്റിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഉയർന്ന ശമ്പളം വാങ്ങുന്നവർ വെറുതെ ഇരിക്കുന്നത്.  ഭരണാനുകൂല സംഘടനകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള തന്ത്രം ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് വിവരം.

"around fifty secretariat employees are drawing salaries while staying at home due to not being assigned postings."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  4 hours ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  4 hours ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  5 hours ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  5 hours ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  5 hours ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  5 hours ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  6 hours ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  14 hours ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  14 hours ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  15 hours ago