കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിമണല്‍ മേഖലയില്‍ സ്വകാര്യവത്കരണം എന്നത് സര്‍ക്കാര്‍ നയമല്ലെന്നും ബജറ്റില്‍ അത്തരത്തില്‍ ഒരു വാക്കു പോലും പറയുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. എവിടെയാണ് ബജറ്റില്‍ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കരിമണല്‍ ഖനനത്തില്‍ യുടേണ്‍ ആണെന്ന പ്രചാരണം തെറ്റാണ്. സതേണ്‍ ഇക്കണോമിക് കോറിഡോര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ കേന്ദ്രസംസ്ഥാന സംയുക്ത പദ്ധതിയാണ്. കോള്‍ ഇന്ത്യ ലിമിറ്റഡ്, കെ.എം.എം.എല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം, എന്‍.എഫ്.ടി.ഡി.സി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. ഖനനമില്ല മറിച്ച് വാല്യൂ അഡീഷന്‍ നടത്തി കോടികള്‍ വരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ കരിമണല്‍ വാരാന്‍ അനുമതി നല്‍കിയത് ആരാണെന്നും ആരാണു കൊണ്ടുപോകുന്നതെന്നും തന്നെകൊണ്ട് പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ സ്വയം പര്യാപ്തമാക്കും. സപ്ലൈക്കോയെ ലാഭത്തിലാക്കും. സപ്ലെ ചെയ്ന്‍ മാനേജ്മന്റ് മോഡല്‍ സപ്ലൈകോയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു മേഖല സ്ഥാപനങ്ങള്‍ ശക്തവും ലാഭകരവുമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ച്ചു.
സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കും. കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു ഇപ്പോ ഏത് അവസ്ഥയിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കെ.എസ്.ഇ.ബിയെ എല്‍.ഡി.എഫ് കടത്തിലാക്കി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടമുള്ളത്. വൈദ്യുതി ചാര്‍ജ്ജ് കൂട്ടി പാവപ്പെട്ടവന്റെ തലയില്‍ വയ്ക്കുന്നതല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The Kerala Chief Minister has rejected allegations that the state budget proposes the privatization of black sand mining. He stated that no such provision exists in the budget and accused the opposition of spreading misleading information for political purposes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."