ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേരേന്ദ്രമോദിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിലും സംസ്‌കാര ശുശ്രൂഷകളിലും പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. വെടിനിര്‍ത്തലിന് പിന്നാലെ ഇറാന്‍ തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് ക്ഷണം. ഇറാന്‍ ഇന്ത്യയുമായുള്ള ബന്ധത്തിന് നല്‍കുന്ന പ്രാധാന്യത്തെയാണ് നീക്കത്തിലൂടെ വിലയിരുത്തുന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്‌റാഈലും നടത്തിയ ആദ്യഘട്ട ആക്രമണങ്ങളിലാണ് 86കാരനായ ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈ കൊല്ലപ്പെട്ട് 106 ാം ദിവസത്തിലാണ് ഇറാന്‍ അദ്ദേഹത്തിന്റെ സംസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒമ്പതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ സംസ്‌കാരം നടക്കും.
ജൂലൈ 4 മുതല്‍ ടെഹ്‌റാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ 7ന് വിശുദ്ധ നഗരമായ ഖൂമിലും ചടങ്ങുകള്‍ നടക്കും. ദേശീയ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്ന ജൂലൈ 4 അമേരിക്കയുടെ സ്വാതന്ത്ര്യദിനമാണ്. മാര്‍ച്ചില്‍ നടത്താനിരുന്ന സംസ്‌കാരം യുദ്ധം കാരണം മാറ്റിവെക്കുകയായിരുന്നു.
1989ല്‍ ആയത്തുള്ള റുഹുള്ള ഖാംനഈയുടെ മരണശേഷമാണ് ഖാംനഈ ഇറാന്റെ പരമോന്നത നേതാവായത്. ഒരു ദശാബ്ദം മുമ്പ് ഖാംനഈയാണ് ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയത്.പഹ്ലവി രാജവാഴ്ച അവസാനിപ്പിച്ച വിപ്ലവത്തിന്റെ പ്രത്യയശാസ്ത്ര ശക്തി ഖാംനഈ ആയിരുന്നെങ്കില്‍, ഇറാന്റെ സൈനികഅര്‍ദ്ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് അലി ഖാംനഈയായിരുന്നു.
Iranian President has invited Indian Prime Minister Narendra Modi to attend the funeral ceremony of Ayatollah Ali Khamenei, Iran’s Supreme Leader. The invitation underscores the longstanding diplomatic relationship between India and Iran during a significant moment in the country's history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."