തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് അപ്പീല്‍.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് മുന്‍മന്ത്രിക്കെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അഭിഭാഷകനായിരുന്നു അദ്ദേഹം. കേസില്‍ ആന്റണി രാജു രണ്ടാം പ്രതിയാണ്.
മൂന്ന് വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായിരുന്നില്ല.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചുവെന്ന് കേസ് ചൂണ്ടിക്കാട്ടുന്നു. ആന്റണി രാജു തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെയാണ് കോടതി ക്ലര്‍ക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയത് എന്നാല്‍ കേസിലുള്ളത്.
former kerala minister antony raju's appeal against his conviction in the evidence tampering case will be heard today in the thiruvananthapuram district sessions court. he was sentenced to three years in prison by the nedumangad court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."