HOME
DETAILS

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

  
Web Desk
June 25, 2026 | 3:32 AM

antoniy raju seeks to overturn conviction in evidence tampering case12

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് അപ്പീല്‍.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് മുന്‍മന്ത്രിക്കെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അഭിഭാഷകനായിരുന്നു അദ്ദേഹം. കേസില്‍ ആന്റണി രാജു രണ്ടാം പ്രതിയാണ്. 

 മൂന്ന് വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായിരുന്നില്ല.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചുവെന്ന് കേസ് ചൂണ്ടിക്കാട്ടുന്നു. ആന്റണി രാജു തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെയാണ് കോടതി ക്ലര്‍ക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയത് എന്നാല്‍ കേസിലുള്ളത്.

former kerala minister antony raju's appeal against his conviction in the evidence tampering case will be heard today in the thiruvananthapuram district sessions court. he was sentenced to three years in prison by the nedumangad court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  an hour ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  2 hours ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  2 hours ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 hours ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  2 hours ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  3 hours ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  3 hours ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  3 hours ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  3 hours ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  4 hours ago

No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  12 hours ago
No Image

ഇസ്റാഈൽ ജയിലുകളിലെ നരകയാതന; തിരിച്ചറിയാൻ കഴിയാത്ത വിധം മാറി, തലയോട്ടി മാറ്റിവെച്ച നിലയിലുള്ള ഫലസ്തീൻ മാധ്യമപ്രവർത്തകന്റെ ചിത്രം പുറത്ത്

International
  •  13 hours ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  14 hours ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  14 hours ago