കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്
കൊച്ചി: കോതമംഗലത്തെ പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ ഇറങ്ങി ശല്യം സൃഷ്ടിച്ചിരുന്ന കാട്ടാനയ്ക്ക് വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ദൗത്യത്തില്‍ രണ്ട് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ ബോധരഹിതനാക്കിയത്.
തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ സഞ്ചാരപാതയും നീക്കങ്ങളും നിരീക്ഷിക്കുന്നതിനാണ് റേഡിയോ കോളര്‍ ഉപയോഗിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തിരിച്ചുകയറ്റുമെന്നും തുടര്‍ന്ന് അതിന്റെ സഞ്ചാരം നിരീക്ഷിച്ച് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചുകാലമായി ഈ കാട്ടാന കൃഷിനാശവും ജനങ്ങള്‍ക്ക് ഭീഷണിയും സൃഷ്ടിച്ചിരുന്നതിനെ തുടര്‍ന്നാണ് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
The Forest Department fitted a radio collar on a wild elephant that had been causing trouble in residential areas of Pindimana and Kottappady panchayats in Kothamangalam. In the operation that began this morning, the elephant was tranquilized with two doses of darts to make it unconscious.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."