HOME
DETAILS

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

  
June 25, 2026 | 1:49 PM

vaibhav suryavanshi set to break sachin tendulkar record india vs ireland t20 series starts tomorrow

ബെൽഫാസ്റ്റ്: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലൻഡ് മണ്ണിലേക്ക് തിരിച്ചെത്തുന്നു. ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിൽ വെച്ച് നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായുള്ള ആവേശത്തിലാണ് കായികലോകം. പരമ്പരയ്ക്ക് മുന്നോടിയായി മത്സരങ്ങളുടെ പുതുക്കിയ സമയക്രമം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഇന്ത്യൻ യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം എന്നിവയെക്കുറിച്ച് ക്രിക്കറ്റ് അയർലൻഡ് വ്യക്തത വരുത്തി.

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശം നൽകിക്കൊണ്ട്, കരിയറിൽ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കാൻ ശ്രേയസ് അയ്യർ പാഡ് കെട്ടുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ഇതിനുമുമ്പ് 2022-ൽ ഹാർദിക് പാണ്ഡ്യയും, 2023-ൽ ജസ്പ്രീറ്റ് ബുംറയും അയർലൻഡ് പരമ്പരയിലൂടെയാണ് ഇന്ത്യൻ ടി20 ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് ബുംറയുടെ കീഴിൽ ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു.

മത്സരസമയത്തിൽ മാറ്റം; കളി നേരത്തെ തുടങ്ങും

ഇന്ത്യൻ ആരാധകർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു മാറ്റം ക്രിക്കറ്റ് അയർലൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും ഒരു മണിക്കൂർ നേരത്തെയാവും മത്സരങ്ങൾ ആരംഭിക്കുക.

  • പുതുക്കിയ സമയക്രമം: രണ്ട് ടി20 മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്ക് പകരം വൈകുന്നേരം 6:00 ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30) ആരംഭിക്കും.

ഈ പരമ്പര സാമ്പത്തികമായി തങ്ങൾക്ക് ഏറെ നിർണായകമാണെന്ന് ക്രിക്കറ്റ് അയർലൻഡ് പ്രതികരിച്ചു. ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. 4,200 പേർക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ മിനിറ്റുകൾക്കകമാണ് വിറ്റുതീർന്നത്. ഈ പരമ്പരയിൽ നിന്നുള്ള വരുമാനമാണ് അയർലൻഡിന്റെ മറ്റ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ധനസഹായം നൽകാൻ സഹായിക്കുന്നത്.

സച്ചിന്റെ റെക്കോർഡ് തകർക്കാൻ വൈഭവ് സൂര്യവംശി; പവലിയനിൽ പ്രത്യേക മുറി

പരമ്പരയിലെ എല്ലാ കണ്ണുകളും ഇന്ത്യൻ ടീമിലെ ഇടംകൈയ്യൻ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവംശിയിലേക്കാണ്. നാളെ (ജൂൺ 26) നടക്കുന്ന ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വെറും 15 വയസ്സും 90 ദിവസവും മാത്രം പ്രായമുള്ള വൈഭവ് കളിച്ചാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കോർഡാവും പഴങ്കഥയാവുക.

പ്രായപൂർത്തിയാകാത്ത താരം ആയതുകൊണ്ട് തന്നെ യുകെയിലെ കർശനമായ നിയമങ്ങൾ അനുസരിച്ച് വൈഭവിന് വസ്ത്രം മാറാൻ പ്രത്യേക മുറി അനുവദിച്ചേക്കുമെന്ന വാർത്തകളോട് ക്രിക്കറ്റ് അയർലൻഡ് പ്രതികരിച്ചു:

"ഇന്ത്യൻ ടീമിനായി പവലിയനിൽ മൂന്ന് പ്രത്യേക മുറികൾ നൽകിയിട്ടുണ്ട്. ബിസിസിഐ യുകെ നിയമങ്ങൾ കൃത്യമായി പാലിച്ചായിരിക്കും കാര്യങ്ങൾ കൈകാര്യം ചെയ്യുക. സുരക്ഷാ നയങ്ങൾ യുകെയിലെ മികച്ച രീതികളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്."

ബെൽഫാസ്റ്റിലെ കലാപം; കനത്ത സുരക്ഷ

അടുത്തിടെ ബെൽഫാസ്റ്റിലുണ്ടായ വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരമ്പരയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ കാര്യങ്ങൾക്കായി പൊലിസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡുമായും (PSNI) മറ്റ് സുരക്ഷാ ഏജൻസികളുമായും ക്രിക്കറ്റ് അയർലൻഡ് ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. മത്സരങ്ങൾ യാതൊരു തടസ്സവുമില്ലാതെ സമാധാനപരമായി നടക്കുമെന്ന് ബോർഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  2 hours ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  2 hours ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  3 hours ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  3 hours ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  3 hours ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  3 hours ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  4 hours ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  4 hours ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  4 hours ago