HOME
DETAILS

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

  
Web Desk
June 27, 2026 | 1:00 PM

woman found dead at husbands house in attukal womens commission registers self-initiated case husband in custody

തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആറ്റുകാൽ സ്വദേശിനി ആരതിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലിസിന് നിർദേശം നൽകിയതായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു.

ആരതിയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മരണത്തിന് തൊട്ടുമുമ്പ്, ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതിന്റെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് വാട്‌സ്ആപ്പിൽ അയച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി. ഈ ചിത്രങ്ങൾ കേസ് അന്വേഷണത്തിൽ നിർണായക തെളിവുകളാകും.

യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരതിയുടെ ഭർത്താവ് അതുലിനെ ഫോർട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി.

 

A young woman was found dead under mysterious circumstances at her husband's residence in Attukal. Following the incident, the Kerala State Women's Commission registered a self-initiated (suo motu) case to investigate the matter. The local police have taken the husband into custody for questioning as part of their ongoing investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  2 hours ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 hours ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 hours ago
No Image

ചരിത്രത്തിലാദ്യം, നോക്കൗട്ടിന് മുൻപൊരു ഫൈനൽ! കൊളംബിയയുടെ വിജയക്കുതിപ്പിന് തടയിടാൻ CR7-നും സംഘവുമെത്തുമ്പോൾ

Football
  •  3 hours ago
No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  3 hours ago
No Image

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

National
  •  3 hours ago
No Image

6 ലക്ഷം ജനങ്ങൾ, 3 സമനിലകൾ, ഒരു മഹാ അത്ഭുതം! ഇറ്റലിയുടെ ചരിത്രം ആവർത്തിച്ച് കേപ് വെർദെ; റൗണ്ട് ഓഫ് 32-ൽ മെസ്സിയും സംഘവും!

Football
  •  3 hours ago
No Image

യമുനാ തീരത്ത് ബുള്‍ഡോസര്‍ നടപടി; പുനരധിവാസമില്ലാതെ 300ലേറെ കുടുംബങ്ങള്‍ പെരുവഴിയില്‍

National
  •  3 hours ago
No Image

8 വർഷത്തെ കാത്തിരിപ്പ്, പെലെയെ ഓർമ്മിപ്പിക്കുന്ന റെക്കോർഡ്! ലോകകപ്പിൽ ചരിത്രമെഴുതി കെവിൻ ഡി ബ്രൂയ്നും ബെൽജിയവും

Football
  •  4 hours ago
No Image

ഫലസ്തീനിലെ കുട്ടികൾക്കെതിരായ അതിക്രമം തടയണം; ലോകരാജ്യങ്ങളോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഊദി

Saudi-arabia
  •  4 hours ago