HOME
DETAILS

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

  
Web Desk
June 27, 2026 | 6:39 AM

vadakkanchery-ward-member-retakes-oath-in-oommen-chandy-name

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതിവിധിയെ തുടര്‍ന്ന് സത്യപ്രതിജ്ഞ അസാധുവായതിനെ തുടര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് സുനില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. 

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍ദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത്തവണ ഈശ്വര നാമത്തിലാണ് സുനില്‍ സത്യപ്രതിജ്ഞ ചെയ്തത്. 

നേരത്തെ ബലിദാനികളുടെയടക്കം പേരില്‍ സത്യവാചകം ചൊല്ലിയ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കുകയും ഇവര്‍ കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.

സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹരജിയിലായിരുന്നു നടപടി. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍, ബലിദാനികള്‍ എന്നിവരുടെയെല്ലാം പേരിലാണ് 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും സി.പി.എം പരാതി നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു പരാതി. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്കും സി.പി.എം പരാതി നല്‍കിയിരുന്നു.

 

A ward member in Vadakkanchery has taken the oath of office once again, this time in the name of former Kerala Chief Minister Oommen Chandy. The re-administration of the oath has drawn public and political attention, with the incident sparking discussions over the circumstances and significance of invoking the late leader's name during the swearing-in process.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  5 hours ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  6 hours ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  6 hours ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  7 hours ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  7 hours ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  7 hours ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  9 hours ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  9 hours ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  9 hours ago