തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ആറ്റുകാലില്‍ 27 കാരി ജീവനൊടുക്കിയ നിലയില്‍. ചിറമുക്കിലെ വാടക വീട്ടിലാണ് വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയാണ് ജീവനൊടുക്കിയത്.
ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം നടന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി തന്റെ അമ്മയ്ക്ക് അയച്ചു നല്‍കിയിരുന്നു.
ആരതിയുടെ 50 പവനോളം വരുന്ന സ്വര്‍ണ്ണം ഭര്‍ത്താവ് അതുല്‍ പണയം വെക്കുകയും മറ്റും ചെയ്തിരുന്നു. ഇന്നലെ രാത്രിയിലും അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. അതുല്‍ വീട്ടില്‍നിന്ന് ഇറങ്ങിപോയതിന് പിന്നാലെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
A young woman was found dead at her residence in Attukal, Thiruvananthapuram. Her family has alleged that she was subjected to harassment by her husband, claiming that domestic abuse led to her death. Police have registered a case and launched an investigation to determine the circumstances surrounding the incident. Authorities are collecting evidence and recording statements as part of the ongoing probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."