HOME
DETAILS

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

  
June 27, 2026 | 1:25 PM

10 more people in the state test positive for Shigella 190 cases and 6 deaths in June Nipah patient on ventilator

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 190 പേര്‍ക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ മാസത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) ജില്ലകളില്‍ ഷിഗെല്ല ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (30), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂര്‍ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) ജില്ലകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിപ: മൂന്ന് പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള രണ്ട് പേരെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലെ ഒരാളെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും നിരീക്ഷണ കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇവരെല്ലാം രോഗബാധിതന്റെ സഹപ്രവര്‍ത്തകരാണ്.

നിലവില്‍ നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വളരെ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തില്‍ നാല് പേരും ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തില്‍ 11 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തില്‍പ്പെട്ട 74 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ജൂണ്‍ 10 മുതല്‍ നിപ സമാന രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ 55 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ രോഗി വെന്റിലേറ്ററില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നിപ രോഗബാധിതന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ഇതുവരെ 93 ഫോണ്‍വിളികള്‍ ലഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നും ബന്ധപ്പെട്ടു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സലിംഗും നല്‍കിയിട്ടുണ്ട്.

Shigella infection has been confirmed in 10 more people in the state.Five cases were reported in Malappuram, four in Kozhikode, and one in Wayanad.In June alone, 190 people in the state contracted Shigella and six deaths were reported. So far this year, 266 cases have been confirmed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  3 hours ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  3 hours ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  4 hours ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 hours ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  4 hours ago
No Image

ചരിത്രത്തിലാദ്യം, നോക്കൗട്ടിന് മുൻപൊരു ഫൈനൽ! കൊളംബിയയുടെ വിജയക്കുതിപ്പിന് തടയിടാൻ CR7-നും സംഘവുമെത്തുമ്പോൾ

Football
  •  4 hours ago
No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  4 hours ago
No Image

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

National
  •  4 hours ago
No Image

6 ലക്ഷം ജനങ്ങൾ, 3 സമനിലകൾ, ഒരു മഹാ അത്ഭുതം! ഇറ്റലിയുടെ ചരിത്രം ആവർത്തിച്ച് കേപ് വെർദെ; റൗണ്ട് ഓഫ് 32-ൽ മെസ്സിയും സംഘവും!

Football
  •  5 hours ago