HOME
DETAILS

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

  
Web Desk
June 27, 2026 | 7:50 AM

parked-car-airbag-deploys-man-dies-tragic-incident

മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയ്ക്ക് സമീപം മീരാറോഡില്‍ സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ ഡീലറായ മോഹിത് സോണിയാണ് മരിച്ചത്.  കാറിന്റെ സീറ്റിലിരുന്ന വാഹനം പരിശോധിക്കവെ സ്റ്റിയറിങ് വീല്‍ എയര്‍ബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവചം കഴുത്തില്‍ മുറുകി രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്. 

കാറിനുള്ളില്‍ യുവാവ് ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. കാഷിമിര പൊലിസ് ഉടനടി സ്ഥലത്തെത്തി സോണിയെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 

പ്രാഥമിക പരിശോധനയില്‍ വാഹനം മറ്റൊന്നുമായും കൂട്ടിയിടിച്ചതിന്റെയോ പുറത്തുനിന്ന് കേടുപാടുകള്‍ സംഭവിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സീനിയര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കാംബ്ലെ പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലിസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 

 

 

A young man died in a tragic incident after the airbag of a parked car unexpectedly deployed. The circumstances that triggered the airbag activation are under investigation, with authorities examining the vehicle to determine the exact cause.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  an hour ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  2 hours ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  2 hours ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  2 hours ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  3 hours ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  3 hours ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  5 hours ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  5 hours ago