HOME
DETAILS

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

  
June 28, 2026 | 1:56 AM

keam 2026 malappuram tops the districts

കൊച്ചി: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (കീം) 2026 പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 96,747 വിദ്യാർഥികളിൽ 79,717 പേർ എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയപ്പോൾ 65,438 പേർ റാങ്ക് പട്ടികയിൽ ഇടംനേടി.
586.14 മാർക്കോടെ എറണാകുളം അങ്കമാലി അയ്യമ്പുഴ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ റോഷൻ രാജു എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി. ജെ.ഇ.ഇ പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് നേടിയിരുന്നു. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി മണിയാട്ടപറമ്പിൽ ധ്യാൻ തേജ് മണപ്പാട്ടി രണ്ടാം റാങ്കും തൃശൂർ എരവത്തൂർ സ്വദേശി കൊച്ചുകടവ്് വിസ്മയ കെ.ആർ മൂന്നാം റാങ്കും നേടി. ഒന്നും രണ്ടും റാങ്കുകാർക്ക് ഒരേ മാർക്ക് ലഭിച്ചതിനെ തുടർന്ന് ടൈ-ബ്രേക്കിങ് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. 

എസ്.സി വിഭാഗത്തിൽ തൃശൂർ സ്വദേശി സൗരവ് സുനിൽ (412ാം റാങ്ക്), തിരുവനന്തപുരം സ്വദേശി ജിയ മനോജ് (419ാം റാങ്ക്) എന്നിവർ മുന്നിലെത്തി. എസ്.ടി വിഭാഗത്തിൽ കാസർകോട് സ്വദേശി ഹേമന്ദ് റാം (9138ാം റാങ്ക്), കോട്ടയം സ്വദേശി ജൊഹാൻഷ സുനിൽ (9826ാം റാങ്ക്) എന്നിവരാണ് മുന്നിൽ. ജില്ലകളിൽ മലപ്പുറം (7,903) ഒന്നാമതും തിരുവനന്തപുരം (7,489) രണ്ടാമതുമാണ്. 

ബി.ഫാം വിഭാഗത്തിൽ തൃശൂർ പഴമ്പിള്ളി കൊച്ചാത്ത് വീട്ടിൽ വിനായക് നാരായണൻ ഒന്നാം റാങ്കും ഒല്ലൂർ അക്കര ഹൗസിൽ ജെസി ജസ്റ്റിൻ രണ്ടാം റാങ്കും  മലപ്പുറം കാവനൂർ നടുക്കണ്ടിയിൽ ഹൗസ് ദിയ ഫാത്തിമ മൂന്നാം റാങ്കും നേടി. ബി.ഫാം റാങ്ക് പട്ടികയിലും മലപ്പുറം (5,574) ഒന്നാം സ്ഥാനത്താണ്. ജൂൺ 30 മുതൽ ജൂലൈ നാല് വരെ ഒന്നാംഘട്ട അലോട്ട്്മെന്റിനുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നടക്കും. ജൂലൈ 8ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  5 hours ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  6 hours ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  6 hours ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  7 hours ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  8 hours ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  13 hours ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  13 hours ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  13 hours ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  14 hours ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  14 hours ago