തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ
ഫിഫലോകകപ്പില്‍ കൊളംബിയക്ക് മുന്നില്‍ ജയിക്കാനാകാതെ പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് കെയില്‍നിന്ന് ഏഴ് പോയിന്റോടെ കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലെത്തിയത്. പോര്‍ച്ചുഗലിന് ക്രൊയേഷ്യയാവും റൗണ്ട് ഓഫ് 32ല്‍ എതിരാളികളായെത്തുക.
പന്തടക്കത്തിലും ആക്രമണങ്ങളിലും കൊളംബിയ ഒരുപടി മുന്നില്‍നിന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ തോല്‍ക്കാതെ രക്ഷപ്പെടുകയായിരിന്നു. പലപ്പോഴായി ഇരമ്പിയെത്തിയ കൊളംബിയന്‍ ആക്രമണങ്ങള്‍ക്കുമുന്നില്‍ നെഞ്ചുവിരിച്ചുനിന്ന ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയുടെ പ്രകടനമാണ് പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തിയത്. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ കൊളംബിയന്‍ പ്രതിരോധ താരം ഡേവിസണ്‍ സാഞ്ചസ് ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
റൗണ്ട് ഓഫ് 32ല്‍ ശനിയാഴ്ച ഘാനയെയാണ് കൊളംബിയ നേരിടുക. വെള്ളിയാഴ്ചയാണ് പോര്‍ച്ചുഗല്‍ - ക്രൊയേഷ്യ പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."