HOME
DETAILS

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

  
June 28, 2026 | 5:48 PM

10 sovereigns of gold missing from karipur police station investigation points to recently transferred ci

കൊണ്ടോട്ടി: കരിപ്പൂർ പൊലിസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണം ദുരൂഹ സാഹചര്യത്തിൽ കാണാതായി. വിമാനത്താവള പരിസരത്തുനിന്നും മറ്റും കളഞ്ഞുകിട്ടി പൊതുജനങ്ങൾ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് അപ്രത്യക്ഷമായത്. സംഭവത്തിൽ കരിപ്പൂരിൽ നിന്ന് ഈയിടെ സ്ഥലംമാറിപ്പോയ മുൻ സർക്കിൾ ഇൻസ്പെക്ടർക്ക് (സിഐ) എതിരെ അന്വേഷണം നീളുന്നതായാണ് വിവരം.വിഷയം ഗൗരവമായി എടുത്ത ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി എഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തി ലോക്കറിലാണ് സൂക്ഷിക്കാറുള്ളത്. ഇത്തരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന നാല് പവന്റെ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മൽ, മോതിരം എന്നിവയടങ്ങുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. രേഖകളിൽ കൃത്യതയുണ്ടായിട്ടും ലോക്കറിലുണ്ടായിരുന്ന സ്വർണം എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ചാണ് പൊലിസ് അന്വേഷിക്കുന്നത്.

സംഭവം വിവാദമായതോടെ, കാണാതായ സ്വർണാഭരണങ്ങൾ രഹസ്യമായി തിരിച്ചേൽപിച്ച് കേസ് ഒതുക്കിതീർക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് നീക്കം നടക്കുന്നതായും സൂചനയുണ്ട്. കാണാതായെന്ന് സംശയിക്കുന്ന സമയത്ത് പൊലിസ് സ്റ്റേഷന്റെ പൂർണ ചുമതലയുണ്ടായിരുന്ന മുൻ സിഐയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 

 

an investigation has been launched after 10 sovereigns of gold went missing from the karipur police station. suspicion has fallen on a circle inspector (ci) who was recently transferred from the station, and authorities are currently probing their involvement in the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  3 hours ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  4 hours ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  5 hours ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  5 hours ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  5 hours ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  5 hours ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  5 hours ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  6 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  6 hours ago