HOME
DETAILS

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

  
June 29, 2026 | 2:59 AM

mullaperiyar dam Kerala and tamil nadu to hold crucial talks in Munnar today regarding new dam proposal



ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്‍പാകെയാണ് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുക. മൂന്നാറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ ഇരുപക്ഷത്തെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും.

തമിഴ്‌നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷയ്ക്കായി പുതിയ ഡാം പണിയുക എന്ന തങ്ങളുടെ ഔദ്യോഗിക നിലപാട് കേരളം യോഗത്തില്‍ ആവര്‍ത്തിക്കും. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ച് കേരളത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ രാജീവ് പ്രതാപ് റൂഡി എംപിയുടെ അധ്യക്ഷതയിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സമിതിയിലെ അംഗങ്ങളായ ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ് എന്നീ എംപിമാരും ചര്‍ച്ചകളില്‍ പങ്കാളികളാകും.

തമിഴ്‌നാട്ടില്‍ ഭരണം മാറിയതിന് ശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടക്കുന്ന ആദ്യത്തെ അന്തര്‍സംസ്ഥാന ചര്‍ച്ചയാണിത്. പുതിയതായി അധികാരമേറ്റ വിജയ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍, കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും നിലവിലെ ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നടക്കാന്‍ പോകുന്ന ഇന്നത്തെ ചര്‍ച്ചയ്ക്ക് ഏറെ രാഷ്ട്രീയ സാമൂഹിക പ്രാധാന്യമുണ്ട്.

 

Kerala and Tamil Nadu are set to discuss the proposal for a new Mullaperiyar dam today in Munnar before the Central Standing Committee on Water Resources, amidst opposing stances from both states.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  3 hours ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  3 hours ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  4 hours ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  4 hours ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  4 hours ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  4 hours ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  4 hours ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  4 hours ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  4 hours ago