HOME
DETAILS

രാജ്യത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറുന്നു; ഡയറി മേഖലയിൽ മികച്ച വളർച്ചയെന്ന് ക്രിസിൽ റിപ്പോർട്ട്

  
June 29, 2026 | 12:50 PM

demand for milk and dairy products rises in the country crisis report projects excellent growth in the dairy sector

കൊച്ചി: രാജ്യത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യകതയേറുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഓർഗനൈസ്ഡ് ഡയറി മേഖല ഈ സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ച കൈവരിക്കുമെന്നാണ് ക്രിസിൽ (CRISIL) റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 11% വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് വീണ്ടും 200 മുതൽ 400 ബേസിസ് പോയിന്റ് വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തന്നത്.

മൂല്യവർധിത ഡയറി ഉൽപ്പന്നങ്ങളുടെ വിപണിയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പ്രധാന കരുത്താകുന്നത്. നിലവിൽ 8 മുതൽ 10 ശതമാനം വരെയുള്ള സ്ഥിരതയാർന്ന വളർച്ചയാണ് ഈ വിഭാഗത്തിൽ പ്രകടമാകുന്നത്. എന്നാൽ ഡയറി മേഖല വലിയ വളർച്ച പ്രകടമാക്കുമ്പോഴും ഉൽപ്പാദനച്ചെലവ് ഉയരുന്നത് വ്യവസായത്തിന് വെല്ലുവിളിയാകുന്നുണ്ട്. പാൽ ശേഖരിക്കുന്നതിനുള്ള ചെലവുകൾ ഗണ്യമായി വർധിച്ചതാണ് പ്രധാനമായും വെല്ലുവിളി സൃഷ്ടിക്കുന്നത്. പശുക്കളുടെ തീറ്റച്ചെലവ് ഉയർന്നതും കർഷകർക്ക് തിരിച്ചടിയാവുന്നു.

ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാലിന്റെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിലയിൽ 45% വരെ വർധനവുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീട്ടെയിൽ വിപണിയിലെ വിലയിൽ 56% വരെ വർധനവിന് ഇത് കാരണമായേക്കാം.

കാലാവസ്ഥാ വ്യതിയാനവും പാലിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും കടുത്ത വേനലും കാരണം പാലിന്റെ ഉൽപ്പാദനത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മഴ കുറയുന്നതും അന്തരീക്ഷ താപനില ഉയരുന്നതും പശുക്കളുടെ പാലുത്പാദന ശേഷിയെ ബാധിക്കുന്നതിനാൽ, ഉൽപ്പാദന വളർച്ചാ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങളും ഉൽപ്പാദനച്ചെലവിലെ വർധനവും ഡയറി മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, വിപണിയിലെ ശക്തമായ ആവശ്യകതയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും ഇന്ത്യൻ ഡയറി വ്യവസായത്തിന് ഈ വർഷവും മികച്ച കൈത്താങ്ങാകുമെന്നാണ് ക്രിസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

According to a recent CRISIL report, India's dairy sector is on track for significant growth. This positive trend is primarily driven by a steady and rising domestic demand for both liquid milk and value-added dairy products across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയ്ക്കും കടലിനും നടുവിലെ ആകാശക്കീറ്; 5,000 വർഷത്തെ മനുഷ്യചരിത്രം ശ്വസിക്കുന്ന യുഎഇയുടെ 'ക്വിദ്ഫ' ഗ്രാമം

uae
  •  4 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല

Kerala
  •  4 hours ago
No Image

ആസ്റ്ററോയിഡ് ദിനത്തിൽ യുഎഇയുടെ ആകാശത്ത് അപൂർവ 'സ്ട്രോബെറി മൈക്രോമൂൺ' വിസ്മയം; ദുബൈയിൽ പ്രത്യേക നിരീക്ഷണ പരിപാടി

uae
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  5 hours ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  5 hours ago
No Image

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

Kerala
  •  5 hours ago
No Image

പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ

uae
  •  5 hours ago
No Image

തെഹ്‌റാൻ - ദുബൈ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആദ്യ സർവീസുമായി ഫ്ലൈസെഫെഹ്രാൻ

uae
  •  5 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  6 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 hours ago

No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  10 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  10 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  10 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  10 hours ago