രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതായി എസ്.ബി.ഐയുടെ വെളിപ്പെടുത്തല്‍; ട്രസ്റ്റ് അധികാരികള്‍ മറച്ചുവെച്ചു; ഗുരുതര ആരോപണം
ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെ കുറിച്ച് മൂന്ന് മാസം മുന്‍പ് ട്രസ്റ്റിന് വിവരം നല്‍കിയിരുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. പണം എണ്ണിത്തിടപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും, എന്നാല്‍ ട്രസ്റ്റ് മേധാവി ചമ്പത് റായിയും, അനില്‍ മിശ്രയും ഇടപെട്ട് ഇത് തടഞ്ഞെന്നുമാണ് എസ്.ബി.ഐ ഉദ്യോഗസ്ഥരുടെ മൊഴി.
പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സ്വകാര്യ ഏജന്‍സി വഴി പുറത്ത് നിന്ന് ഉള്ളവരെ നിയോഗിച്ചിരുന്നു. ഇതില്‍ നടപടി വേണമെന്നാണ് രാം മന്ദിര്‍ ട്രസ്റ്റിന് ബാങ്ക് നല്‍കിയ നിര്‍ദേശം. ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. ക്രമക്കേടില്‍ ബാങ്ക് ജീവനക്കാരായ രത്‌നേഷ്, ഗഗന്‍ദീപ് എന്നിവരെ കൂടി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഷണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ എട്ട് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ അടിയന്തരമായി വാദം കേൾക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. സംഭാവനകളിൽ വൻതോതിൽ ധനതിരിമറി നടന്നുവെന്നാരോപിച്ച് സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് കോടതി നിരസിച്ചത്. വേനൽ അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
"ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ, ഇതിൽ എന്താണ് ഇത്രയും അടിയന്തര സാഹചര്യം?" എന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഈ നടപടി.
ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഹരജിയിലെ ആരോപണം. നിലവിലെ അന്വേഷണത്തിന് പകരം സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണം. ആരോപണങ്ങളിൽ കൃത്യമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം.
ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കാൻ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകളുടെയും ട്രസ്റ്റിന്റെയും മേൽനോട്ടത്തിൽ ശക്തമായ ഓഡിറ്റ് സംവിധാനം രൂപീകരിക്കണം എന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കോടിക്കണക്കിന് ഭക്തരുടെയും സംഭാവന നൽകിയവരുടെയും വിശ്വാസം സംരക്ഷിക്കാൻ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശ് സർക്കാർ നിലവിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ഈ സമിതിയേക്കാൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയമുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് കൂടുതൽ വിശ്വാസ്യത നൽകുകയെന്നും ഹരജിക്കാർ വാദിച്ചു.
state bank of india revealed that it had informed the trust about the donation theft at the ayodhya temple three months earlier.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."