HOME
DETAILS

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

  
ബാസിത് ഹസൻ
June 30, 2026 | 3:04 AM

government provided 13522 crore to ksrtc over the past 10 years

തൊടുപുഴ: കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ നൽകിയ സാമ്പത്തിക സഹായം 13,522 കോടി. 2023 -24 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും ഉയർന്ന തുക (2,065.57 കോടി) നൽകിയത്. 2021 -22ൽ 2,037.51 കോടി രൂപയും സർക്കാർ അനുവദിച്ചു.

2026 ഏപ്രിൽ 30ലെ കണക്കുകൾ പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ആകെ 28,228 ജീവനക്കാരാണുള്ളത്. ഇതിൽ 20,904 പേർ സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ളവരിൽ 5 പേർ എച്ച്.ഡി.ഒ കരാർ വ്യവസ്ഥയിലും 832 പേർ സി.എൽ.ആർ വിഭാഗത്തിലും 6,487 പേർ എം. പാനൽ ജീവനക്കാരുമാണ്. ആകെ ജീവനക്കാരിൽ 3,414 പേർ വനിതകളാണ്. ഇതിൽ സ്ഥിരം വിഭാഗത്തിൽ 2,844 പേരും എം.പാനൽ വിഭാഗത്തിൽ 570 പേരും ഉൾപ്പെടുന്നു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം, കോർപ്പറേഷന്റെ ആസ്തി ബാധ്യതകൾ സംബന്ധിച്ച കൃത്യമായ ഓഡിറ്റ് വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാക്കി അംഗീകാരം ലഭിച്ചിട്ടുള്ളത് 2021 -22 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾക്കു മാത്രമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ശമ്പളത്തിനും പെൻഷനും വേണം വൻ തുക

കഴിഞ്ഞ ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി കോർപ്പറേഷന് മൊത്തം 106.34 കോടി (106,34,53,076) രൂപ ചെലവഴിക്കേണ്ടി വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥിരം ജീവനക്കാരുടെ ഗ്രോസ് ശമ്പളം മാത്രം 93.30 കോടി രൂപ വരും. ശമ്പളത്തിന് പുറമെ കോർപ്പറേഷന്റെ വലിയൊരു സാമ്പത്തിക ബാധ്യത പെൻഷൻ വിതരണമാണ്. 42,585 പേർക്കാണ് കെ.എസ്.ആർ.ടി.സി പ്രതിമാസം പെൻഷൻ നൽകുന്നത്. ഏപ്രിൽ മാസത്തെ പെൻഷൻ നൽകാനായി മാത്രം 72.4 കോടി (72,44,10,133) രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

ടിക്കറ്റ് വരുമാനം 227 കോടി; പരസ്യവരുമാനത്തിലും വർധന

2026 ഏപ്രിലിൽ ടിക്കറ്റ് ഇനത്തിൽ കോർപ്പറേഷന് ലഭിച്ച വരുമാനം 227.63 കോടി രൂപയാണ്. 2025 -26 ൽ ടിക്കറ്റിതര വരുമാനമായി 330.96 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമായി. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാന സർക്കാർ പരസ്യ ഇനത്തിൽ 3,87,66,151 രൂപ കോർപ്പറേഷന് നൽകിയിട്ടുണ്ട്.

2021 മുതൽ കെ.എസ്.ആർ.ടി.സി നേരിട്ട് ബസുകളിൽ പരസ്യം ചെയ്തു തുടങ്ങിയതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 2021ൽ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ൽ 8.53 കോടിയായും 2024 ൽ 8.77 കോടിയായും ഉയർന്നു. 2025 ൽ 7.51 കോടി രൂപയാണ് പരസ്യ ഇനത്തിൽ നേരിട്ട് സമാഹരിച്ചത്.
കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകിയ സഹായം വർഷം തിരിച്ച് (കോടിയിൽ):

2016-17: 305.00
2017-18: 835.00

2018-19: 1056.35
2019-20: 987.37

2020-21: 1739.86
2021-22: 2037.51

2022-23: 1434.81
2023-24: 2065.57

2024-25: 1602.41
2025-26: 1459.07

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  4 hours ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  4 hours ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  4 hours ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  4 hours ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  5 hours ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  5 hours ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  13 hours ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  13 hours ago