HOME
DETAILS

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

  
Web Desk
June 30, 2026 | 10:01 AM

cjp hits back at bjp chief nitin nabin over virus remark

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ വൈറസ് പരാമര്‍ശത്തിന് രൂക്ഷമായ മറുപടിയുമായി കോക്രോച്ച് ജനത പാര്‍ട്ടി. ഏതാനും വര്‍ഷങ്ങള്‍ക്കകം ബി.ജെ.പി ഈ രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകുമെന്നാണ് സി.ജെ.പി വക്താവ് അശുതോഷ് രങ്കയുടെ മറുപടി. 

 രാജ്യത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വൈറസുകളും പാറ്റ പാര്‍ട്ടികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനിന്റെ പരാമര്‍ശം. രാജ്യത്തെ വിഭജിക്കുകയാണ് കോക്രോച്ച് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും നിതിന്‍ ആരോപിച്ചിരുന്നു. അതിനെതിരെയാണ് സി.ജെ.പി രംഗത്തെത്തിയത്.

'നിതിന്‍ നബിന്‍ അഹങ്കാരം അവസാനിപ്പിച്ച് വിനയം കാണിക്കണം. ഈ നിലപാട് തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ബി.ജെ.പി ഈ രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകും'അശുതോഷ് രങ്ക പറഞ്ഞു.  കഴിഞ്ഞ 12 വര്‍ഷമായി ഒരേ കാര്യം തന്നെയാണ് ബി.ജെ.പി ചെയ്യുന്നത്-അശുതോഷ് പറഞ്ഞു.

'അവര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. രാജ്യത്തെ വിഭജിക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമെന്നത് ബി.ജെ.പിയുടെ പ്രധാന അജണ്ടയാണ്. അതിനാണ് അവര്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. 11 ദിവസമായി ആയിരത്തിലധികം ആളുകള്‍ ഇവിടെ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്. അവര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിതിന്‍ നബിന്‍ അഹങ്കാരം അവസാനിപ്പിക്കണം. കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം വര്‍ഷങ്ങള്‍ക്കകം നിങ്ങളുടെ പാര്‍ട്ടി ഇവിടെനിന്ന് പൂര്‍ണമായും ഇല്ലാതാകും' -അശുതോഷ് മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പ്രതിഷേധം11 ദിവസമായി ജന്തര്‍ മന്ദിറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും ജെഎന്‍യു വിദ്യാര്‍ഥികളും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

cjp strongly criticised bjp national president nitin nabin over his “virus” remark, accusing the party of creating divisions and warning that the bjp could lose public support in the coming years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  2 hours ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  2 hours ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  2 hours ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  2 hours ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  2 hours ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  3 hours ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  3 hours ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  3 hours ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  3 hours ago