HOME
DETAILS

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

  
Web Desk
July 01, 2026 | 4:10 AM

14 school children killed in lahore tuition centre roof collapse12

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 സ്‌കൂള്‍ കുട്ടികള്‍ മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം.

20 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തതായി പൊലിസ് അറിയിച്ചു. പരുക്കേറ്റവരില്‍ ഒരു അധ്യാപികയുമുണ്ട്. അപകടത്തില്‍ പെട്ടവര്‍ ഏഴിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും ലാഹോര്‍ കമ്മീഷണര്‍ മറിയം ഖാന്‍ അറിയിച്ചു. ജനവാസ മേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്യുന്നത്.

നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും സംഭവ സമയം കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാറുകാരനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. 

ദുരന്തത്തില്‍ ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി
സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതേസമയം, കെട്ടിട തകര്‍ച്ചക്ക് ഉത്തരവാദികളായവരെ തിരിച്ചറിയാനും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് പൊലസിനും ജില്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

at least 14 school children were killed and several others injured after the roof of a tuition centre operating inside an under-construction building collapsed in lahore, pakistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  7 hours ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  8 hours ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  9 hours ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  9 hours ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  9 hours ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  9 hours ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  10 hours ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  10 hours ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  10 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  10 hours ago