HOME
DETAILS

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

  
Web Desk
July 01, 2026 | 5:30 PM

former devaswom ministers friendly visit to chennithalas house on a scooter sparks discussion on social media

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം. ഇന്ന് രാവിലെ ഏഴരയോടെയാണ് രമേശ് ചെന്നിത്തലയുടെ വസതിയിൽ കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിലെത്തിയത്. എന്നാൽ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റുന്നതിനിടെ മുൻ മന്ത്രി ഹെൽമറ്റ് ധരിക്കാൻ മറന്നു. 

രമേശ് ചെന്നിത്തലയുടെ വീട്ടിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് 'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്. നിയമം എല്ലാവർക്കും ബാധകമാണെന്നും ജനപ്രതിനിധികൾ തന്നെ ഇത് ലംഘിക്കുന്നത് ശരിയല്ലെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം. 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി ആഭ്യന്തര മന്ത്രിയെ കാണാൻ എത്തിയത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നുമല്ലെന്നും തികച്ചും വ്യക്തിപരമായ ഒരു 'സൗഹൃദ സന്ദർശനം' മാത്രമായിരുന്നു ഇതെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ നൽകുന്ന വിശദീകരണം. ഇരുവർക്കുമിടയിലെ കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു.

 

A recent social media video showing a former Kerala Devaswom Minister traveling on a scooter to visit senior Congress leader Ramesh Chennithala at his residence has gone viral. The casual, "friendly visit" between the political figures has sparked widespread curiosity and discussion across social media platforms, with users speculating on the nature and timing of the meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  3 hours ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  3 hours ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  3 hours ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  3 hours ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  4 hours ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  4 hours ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  4 hours ago
No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  4 hours ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  4 hours ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  4 hours ago