HOME
DETAILS

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

  
Web Desk
July 02, 2026 | 7:48 AM

Incident of gold going missing from Karipur station Former SHO suspended

മലപ്പുറം: കരിപ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് 8 പവന്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ മുന്‍ എസ്എച്ച്ഒ എം അബ്ബാസലിയെ സസ്‌പെന്‍ഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വര്‍ണം കൈക്കലാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കരിപ്പൂര്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇയാളെ നേരത്തെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്വര്‍ണക്കേസിലും നടപടിയുണ്ടായത്.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്റ്റേഷന്‍ രേഖകളില്‍ ഉള്‍പ്പെട്ടിരുന്ന 8 പവന്‍ സ്വര്‍ണം സ്റ്റേഷനില്‍ ഇല്ലെന്ന് കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയതും വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിച്ച് പൊലിസില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാല, ബ്രേസ്‌ലെറ്റ്, കമ്മല്‍, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് കാണാതായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളില്‍ കുറവുണ്ടെന്ന് കണ്ടെത്തിയത്. 2018 മുതല്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് 2025ല്‍ നഷ്ടമായതായി കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ വിവരങ്ങള്‍ സ്റ്റേഷന്‍ രേഖകളിലുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ആഭരണങ്ങള്‍ കണ്ടെത്താനായില്ല.

സംഭവം വിവാദമായതോടെ 'അബദ്ധം പറ്റിയതാണ്' എന്നായിരുന്നു മുന്‍ എസ്എച്ച്ഒയുടെ വിശദീകരണം. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലിസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു.

The former SHO has been suspended in connection with the incident where 8 sovereigns of gold went missing from Karipur Police Station. The action was taken based on the investigation report submitted by the Kondotty ASP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  4 hours ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  5 hours ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  5 hours ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  5 hours ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  6 hours ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  6 hours ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  6 hours ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  7 hours ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  7 hours ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago