'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരുടെ മൊബൈൽ ഫോണുകൾ നിരീക്ഷണത്തിലാണെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം 13-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് ഗുരുതര ആരോപണവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഫോണുകൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം വാട്സ്ആപ് കോളുകളും ചാറ്റുകളും സർക്കാർ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിന്റെ ഭാഗമായ ടീമംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾ പോലും പുറത്തറിയുന്നുണ്ടെന്ന് ദിപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
देश में लगातार हो रहे पेपर लीक के विरोध में जंतर-मंतर पर कॉकरोच जनता पार्टी (CJP) के प्रदर्शन में आज शामिल हुआ। भारत में आज शिक्षा के सवाल पर बोलने का सबसे सच्चा नैतिक हक़ अगर किसी को है, तो वह सोनम वांगचुक जी को है। पिछले चार दिनों से वे देश के युवाओं के भविष्य के लिए भूख हड़ताल… pic.twitter.com/M3EelQWcF4
— Yogendra Yadav (@_YogendraYadav) July 1, 2026
'സംവിധാനത്തിനുള്ളിൽ തന്നെയുള്ള സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞങ്ങളുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. ഞങ്ങൾ പരസ്പരം സംസാരിച്ച കാര്യങ്ങൾ കൃത്യമായി സിസ്റ്റത്തിലെ ഉന്നതർക്ക് അറിയാൻ സാധിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്'- ദിപ്കെ വിശദീകരിക്കുന്നു.
കനത്ത മഴയിലും പ്രതിഷേധം തുടരുന്നതിന്റെ ദൃശ്യങ്ങൾ ദിപ്കെ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടുത്ത ശാരീരിക അസ്വസ്ഥതകൾക്കിടയിലും തന്റെ നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ട് പോവുകയാണ് സോനം വാങ്ചുക്.
ലഡാക്കിൽ ജീവൻ പൊലിഞ്ഞ യുവാക്കളുടെയും നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത 20 ലധികം വിദ്യാർഥികളുടെയും ജീവത്യാഗത്തിന് മുന്നിൽ തന്റെ ചെറിയ ശാരീരിക അസ്വസ്ഥതകൾ ഒന്നുമല്ലെന്ന് വീകാരഭരിതനായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തെ പിന്തുണക്കുന്ന എല്ലാവർക്കും അഭിജീത് ദിപ്കെ തന്റെ സന്ദേശത്തിൽ നന്ദി അറിയിച്ചു. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ഇനേഷിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇനേഷ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും തങ്ങളുടെ ടീം അവനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ദിപ്‌കെ വ്യക്തമാക്കി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെ ജൂൺ 20-നാണ് സി.ജെ.പി പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നത് കൂടാതെ വോട്ടർ പട്ടികയിലെ എസ്.ഐ.ആർ സംബന്ധിച്ച ആശങ്കകൾ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭം കൂടുതൽ വിപുലീകരിച്ചതായും ദിപ്കെ അറിയിക്കുന്നു.
the cockroach janata party has alleged that the mobile phones of protesters at jantar mantar are under surveillance during the ongoing neet protest, claiming calls and chats are being monitored. no independent evidence has yet been presented publicly to verify the claim.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."