HOME
DETAILS

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

  
July 02, 2026 | 11:58 AM

A Grade ASI from Mukkam Police Station has gone missing his last known location is Mysuru and an investigation is underway

കോഴിക്കോട്: മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല. ബാലുശ്ശേരി പൂരത്ത് വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. രാവിലെ ആറരയോടെ വീട്ടില്‍ നിന്ന് മകളുമായി ബൈക്കില്‍ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാന്‍ഡില്‍ ഇറക്കിയിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം ജോലി സ്ഥലമായ മുക്കം സ്റ്റേഷനിലോ തിരികെ വീട്ടിലോ എത്തിയിട്ടില്ല. കുടുംബം നല്‍കിയ പരാതിയില്‍ ബാലുശേരി പൊലിസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം പൊലിസ് നടത്തിയ പരിശോധനയില്‍ റഷീദ് തച്ചംപൊയില്‍ എന്ന സ്ഥലം വരെ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിന്നീട് എങ്ങോട്ടാണ് പോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.അവസാന മൊബൈല്‍ ലൊക്കേഷന്‍ കാണിക്കുന്നത് മൈസൂരിലാണ്. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസിന്റെ ഒരു സംഘം മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  an hour ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  an hour ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  an hour ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  an hour ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  2 hours ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  2 hours ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

ദുബൈയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു; വാടകക്കാർക്ക് മികച്ച ഡീലുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവ

uae
  •  2 hours ago