'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍ രൂപപ്പെട്ടത് വിവാദമായി. ഏകദേശം 12,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച അതിവേഗ പാതയിലെ ഷാംലി ജില്ലയിലെ കരോദ ഹാഥി ഗ്രാമത്തിന് സമീപമാണ് കഴിഞ്ഞ ഏപ്രില്‍ 14ന് റോഡ് തകര്‍ന്നതായി റിപ്പോര്‍ട്ട്. സംഭവം നിര്‍മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സംഭവസ്ഥലത്ത് യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ദേശീയപാത അതോറിറ്റി ഇടപെട്ടത്. കുഴികളില്‍പ്പെട്ട് നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടതായും ചില വാഹനങ്ങളുടെ അലോയ് വീലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വീഡിയോയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് എന്‍.എച്ച്.എ.ഐ സംഘം സ്ഥലത്തെത്തി കേടായ ഭാഗം അറ്റകുറ്റപ്പണി നടത്തി. നിലവില്‍ ഹൈവേയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. റോഡ് നിര്‍മാണത്തിലെ അഴിമതിയുടെ ഫലമാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കേടുപാടുകളാണ് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായതെന്നാണ് എന്‍.എച്ച്.എ.ഐയുടെ വിശദീകരണം.
അഞ്ച് വര്‍ഷത്തോളം എടുത്താണ് ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരൊറ്റ മഴ പോലും അതിജീവിക്കാനാകാത്ത തരത്തിലാണ് റോഡിന്റെ നിര്‍മാണമെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്.
Huge potholes have formed on the Delhi-Dehradun Expressway inaugurated by the Prime Minister, sparking controversy. The road reportedly caved in on April 14 near Karoda Hathi village in Shamli district on the high-speed corridor built at a cost of around Rs 12,000 crore. The incident has led to discussions about the quality of construction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."