HOME
DETAILS

മരണത്തെ തോല്‍പ്പിച്ച് എട്ടു ദിവസം; 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 43കാരന് അത്ഭുത രക്ഷപ്പെടല്‍

  
July 03, 2026 | 6:26 AM

miracle rescue 43-year-old securtiy guard pulled alive after 8 days under 140 tons of debris in venezuela

 


കാരക്കാസ് (വെനസ്വേല): വെനസ്വേലയെ നടുക്കിയ ഭൂകമ്പത്തില്‍ തകര്‍ന്നുവീണ ബഹുനില മന്ദിരത്തിനുള്ളില്‍ കുടുങ്ങിയ 43കാരന് ഹോളിവുഡ് സിനിമകളെ വെല്ലുന്ന അത്ഭുത രക്ഷപ്പെടല്‍. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം, 140 ടണ്ണോളം വരുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഗില്‍ ഫ്‌ലോറസ് എന്ന സുരക്ഷാ ജീവനക്കാരനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത്. നൂറ് മണിക്കൂറോളം നീണ്ട അതീവ സങ്കീര്‍ണ്ണമായ ദൗത്യത്തിനൊടുവിലാണ് ഇയാളെ രക്ഷിക്കാനായത്.

ഭൂകമ്പത്തെത്തുടര്‍ന്ന് തകര്‍ന്ന ഒരു ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിപ്പോവുകയായിരുന്നു ഗില്‍. ശക്തമായ മഴയും തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍, ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കോസ്റ്റാറിക്കന്‍ റെഡ് ക്രോസിലെ പാരാമെഡിക് അംഗമായ അല്ലന്‍ മാഡ്രിഗല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരിയ ഒരു യാചന കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ കൂട്ടി നടത്തിയ പരിശോധനയിലാണ് ഉള്ളില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് ഉറപ്പിച്ചത്.

തൊട്ടുമുകളിലുള്ള ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് പാളികള്‍ തകരാതെ ഗില്ലിനെ പുറത്തെടുക്കുക ദുഷ്‌കരമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതുവഴി ഇയാള്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നുകളും എത്തിച്ചു നല്‍കി.

ആരോഗ്യനില നിലനിര്‍ത്താന്‍ ഇന്‍ട്രാവീനസ് ദ്രാവകങ്ങളും പൊടിയില്‍ നിന്ന് രക്ഷനേടാന്‍ മാസ്‌കും കണ്ണടയും നല്‍കി. ചെറിയ കാമറകള്‍ ഉള്ളിലേക്ക് കടത്തിയാണ് ഇയാളുടെ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിയത്. ജൂണ്‍ 24നാണ് വെനസ്വേലയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനങ്ങള്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,595 പേര്‍ക്കാണ് ഈ വന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

 

A 43-year-old security guard was miraculously rescued in Venezuela after spending eight days trapped under 140 tons of concrete debris following a devastating earthquake.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  2 hours ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  3 hours ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  3 hours ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 hours ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  3 hours ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  3 hours ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  3 hours ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  3 hours ago
No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  4 hours ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  4 hours ago