HOME
DETAILS

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

  
Web Desk
July 03, 2026 | 7:49 AM

Vacancies must be reported to the PSC within three weeks strict action will be taken in case of failure to do so

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിയുള്ള കത്ത് ഭരണപരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പുകള്‍ക്കും അയച്ചു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

താത്കാലിക നിയമനങ്ങളില്‍ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്. ആദ്യഘട്ടമായാണ് ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലും അടുത്തഘട്ടത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. സമീപകാല നിയമനങ്ങളിലെ ക്രമക്കേടുകളും പരിശോധിക്കും. ആസൂത്രണ ബോര്‍ഡിലേക്കുള്ള നിയമന പരീക്ഷയില്‍ യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിലെ വീഴ്ച സംബന്ധിച്ച അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

The government has directed department heads to report all vacancies, including those in public sector institutions in the state, to the PSC within three weeks. The Administrative Reforms Department has sent a letter to all departments stating that there should be no lapse in this matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  4 hours ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  4 hours ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 hours ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  4 hours ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  4 hours ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  4 hours ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  4 hours ago
No Image

മരണത്തെ തോല്‍പ്പിച്ച് എട്ടു ദിവസം; 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 43കാരന് അത്ഭുത രക്ഷപ്പെടല്‍

International
  •  4 hours ago
No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  5 hours ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  5 hours ago