തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപം ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ആറ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഓടിച്ചുവിട്ടതായും, അപകടത്തില്‍പ്പെട്ട ശേഷം രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഒരു അധ്യാപിക മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് ആരോപിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കാന്‍ കുടുംബം ഒരുങ്ങുകയാണ്.
ജൂണ്‍ 19നാണ് സംഭവം. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് എല്‍.ഐസി റോഡിലേക്ക് വരുന്ന വഴിയില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ സ്ഥലത്തെത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് എത്തിയതെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ അധ്യാപകര്‍ എത്തിയതോടെ കുട്ടികളെ ഓടിച്ചുവിട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഓടുന്നതിനിടെ വിദ്യാര്‍ത്ഥി സമീപത്തെ ഗേറ്റ് ചാടി കടക്കാന്‍ ശ്രമിക്കുകയും ഗേറ്റിലെ മൂന്ന് ഇരുമ്പ് കമ്പികള്‍ ശരീരത്തില്‍ തുളച്ചുകയറുകയും ചെയ്തു. പിന്നാലെ എത്തിയ അധ്യാപിക കുട്ടിയെ ഉടന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ഏകദേശം 12 മിനിറ്റോളം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ആരോപണം. ഈ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയായിരുന്നുവെന്നും കുട്ടിയുടെ ബാഗ് പോലും കൈയില്‍ നിന്ന് വാങ്ങാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
തൊട്ടടുത്തുള്ള വിമന്‍സ് കോളേജിലെ ഒരു അധ്യാപികയാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതെന്ന് കുടുംബം പറയുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഗേറ്റിലെ മൂന്ന് കമ്പികളും മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
സംഭവസമയത്ത് സ്ഥലത്ത് യാതൊരു സംഘര്‍ഷവുമുണ്ടായിരുന്നില്ലെന്നാണ് കുട്ടി മാതാവിനോട് പറഞ്ഞതെന്നും, ചികിത്സയിലുള്ള കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒരിക്കല്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ തുടര്‍ചികിത്സ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
The family has raised serious allegations against school authorities in the incident where a student was seriously injured while trying to jump over the gate near St. Mary's School, Pattom, Thiruvananthapuram. The student's mother alleged that six teachers chased the student away, and after the accident, instead of trying to rescue him, a teacher was recording videos on her mobile phone. The family is preparing to approach the Child Rights Commission regarding the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."