ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി
കൊച്ചി: കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പില്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍ അപേക്ഷ നല്‍കി. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡി.എഫ്.ഒ) പി. കാര്‍ത്തിക് ഐ.എഫ്.എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് അപേക്ഷ തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി.
ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സറണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ തേവരയിലെ മോഹന്‍ലാലിന്റെ വസതിയിലെത്തി പരിശോധനയും നടത്തി.
മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ നിര്‍മിച്ച 13 കരകൗശല വസ്തുക്കള്‍ക്കും നല്‍കിയിരുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി.
അതേസമയം, വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും, വ്യക്തികള്‍ക്ക് കൈവശമുള്ള വന്യജീവി ഉല്‍പന്നങ്ങള്‍ വെളിപ്പെടുത്തി നിയമനടപടികളില്‍ നിന്ന് പരിരക്ഷ നേടുന്നതിനുള്ള അവസരം നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2011 ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. പിന്നീട് കേസ് വനംവകുപ്പിന് കൈമാറി. തുടര്‍ന്ന് 2016ല്‍ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥാവകാശം മോഹന്‍ലാലിന് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് ഉള്‍പ്പെടെയുള്ള വന്യജീവി ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍, നിയമത്തിലെ 40(4) വകുപ്പ് പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
Actor Mohanlal has submitted an application to surrender the ivory and ivory handicrafts in his possession to the Forest Department. The application was submitted last March to P. Karthik IFS, the Divisional Forest Officer of Malayattoor Division.
It has since been forwarded to the Chief Wildlife Warden for further action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."