മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി
ജിദ്ദ: മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വേങ്ങര പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ (55) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചത്. 28 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽഖുംറയിൽ അൽഅമൽ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പരേതനായ കുഞ്ഞിമൊയ്തീൻ ആണ് പിതാവ്. ഭാര്യ: ഫെമിന. മക്കൾ: നിബ്രാസുൽ ഹഖ്, നിയാസുൽ ഹഖ്, നിഹാല, സഹോദരങ്ങൾ: പരേതനായ അലവികുട്ടി, അബ്‌ദുൽ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് ജിദ്ദയിൽ മറവ് ചെയ്യും.
English summary : A 55-year-old expatriate from Parappilppara, Vengara in Kerala's Malappuram district, Kallidumbil Pilakkal Naser, passed away after suffering a heart attack at his workplace in Jeddah. A resident of Saudi Arabia for 28 years, he was employed at Al Amal Ice Cream Company in Al Khumrah, Jeddah. Family members said his body will be buried in Jeddah after completing the necessary legal formalities, with assistance from KMCC Jeddah Welfare Wing volunteers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."