HOME
DETAILS

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

  
ബഷീർ മാടാല
July 05, 2026 | 3:58 AM

naga blockade continues in manipur kuki areas face hunger

ഇംഫാൽ: മണിപ്പൂരിൽ ജൂൺ 12ന് നാഗാ വിഭാഗക്കാർ നടപ്പിലാക്കായ ഉപരോധം കുക്കി മേഖലകളെ പട്ടിണിയിലാക്കി. കുക്കികളുടെ ഭരണ സിരാകേന്ദ്രമായ കാങ്‍കോക്പി ഉൾപ്പടെയുള്ള പ്രദേശങ്ങളെ ഉപരോധം വലിയതോതിലാണ് ബാധിച്ചിട്ടുള്ളത്. കുക്കി മേഖലകളിലേക്ക് ആവശ്യസാധനങ്ങൾ വരുന്നത് നാഗാ പ്രദേശങ്ങൾ വഴിയാണ്. ഇങ്ങോട്ടുള്ള പ്രധാന വഴിയായ ദേശീയ പാത നാഗാ വിഭാഗക്കാരുടെ ഉപരോധം മൂലം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. നിരവധി ട്രക്കുകൾ ആവശ്യസാധനങ്ങളുമായി ഇവിടെ തമ്പടിച്ച് കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമാകാൻ പോകുകയാണ്. ആവശ്യസാധനങ്ങളുടെ അഭാവം കാരണം ആശുപത്രികളുടെ പ്രവർത്തനം പോലും നിലച്ചുകഴിഞ്ഞു. 

കാങ്‍കോക്പിയിൽ ഒരു ഗ്യാസ് കുറ്റിയുടെ വില 5000 മുതൽ 6000 രൂപ വരെയാണ്. കരിഞ്ചന്തയിൽ ലഭിക്കുന്ന പെട്രോളിന്റെ വില 300 രൂപയാണ്. നിത്യോപയോഗ സാധനങ്ങൾ കരിഞ്ചന്തയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുക്കി വിഭാഗക്കാർ. ചില ഗ്രാമങ്ങളിൽ കടുത്ത പട്ടിണിയിലേക്ക് പോയിക്കഴിഞ്ഞതായി കുക്കി സംഘടനകൾ പറയുന്നു. 

ഉപരോധം പിൻവലിക്കണമെങ്കിൽ തങ്ങളുടെ ആറുപേരെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്ന ആവശ്യമാണ് നാഗാ വിഭാഗം ഉയർത്തുന്നത്. മെയ് 13ന് കുക്കികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വിഭാഗക്കാരെ  ജൂൺ 11ന് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവം സംഘർഷം രൂക്ഷമാകാൻ കാരണമായിരുന്നു. സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മണിപ്പൂരികളോട് ഇടക്കിടെ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സ്വതന്ത്ര സഞ്ചാരം പോലും നടക്കാത്ത നിലയാണുള്ളത്. നാഗാ ഉപരോധം ഇനിയും നീണ്ടു പോയാൽ കുക്കി മേഖലകളിൽ പട്ടിണി മരണങ്ങൾ വ്യാപകമാകാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  6 hours ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  6 hours ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  7 hours ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  8 hours ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  8 hours ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  8 hours ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  8 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  9 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  9 hours ago