HOME
DETAILS

മെഡിക്കല്‍ കോളജുകളില്‍ രോഗികളെ തറയില്‍ കിടത്തി ചികിത്സിക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കും; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

  
Web Desk
July 05, 2026 | 11:30 AM

No more treatment on the floor in medical colleges new measures to be implemented in Thiruvananthapuram and Kozhikode

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രോഗികളെ തറയില്‍ കിടത്തി ചികിത്സിക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. മെഡിക്കല്‍ കോളജുകളിലെ അമിത തിരക്കും രോഗികള്‍ക്ക് തറയില്‍ കിടന്ന് ചികിത്സ തേടേണ്ടി വരുന്ന സാഹചര്യവും സമീപകാലത്ത് ആരോഗ്യ വകുപ്പിനെതിരേ വലിയ പൊതുജന വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ശാശ്വത പരിഹാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫീവര്‍ ക്ലിനിക്ക് പുലയനാര്‍കോട്ടയിലെ ചെസ്റ്റ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം രോഗികളെ പ്രവേശിപ്പിക്കുന്നതിനായി പുലയനാര്‍കോട്ട ആശുപത്രിയില്‍ അടിയന്തരമായി 200 അധിക കിടക്കകള്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളെ പുലയനാര്‍കോട്ടയിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കൈക്കൊണ്ടത്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തിരുവനന്തപുരം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളുടെ മേധാവികളും പങ്കെടുത്തു. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള വിവിധ നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രോഗികള്‍ തറയില്‍ കിടന്ന് ചികിത്സ നേടേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഈ പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ വാര്‍ഡ് ബ്ലോക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

അധികമായി എത്തുന്ന രോഗികളെ പുതിയ വാര്‍ഡിലേക്ക് മാറ്റാന്‍ ആവശ്യമായ സ്ഥലം മെഡിക്കല്‍ കോളജ് കാമ്പസില്‍ ലഭ്യമാണെന്നും പുതിയ ബ്ലോക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രോഗികളുടെ തിരക്ക് ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കുന്ന ഈ മാതൃക പിന്നീട് സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗികളെ തറയില്‍ കിടത്തി ചികിത്സിക്കുന്ന രീതി കേരളത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ പദ്ധതികളുടെ ഏകോപന ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും സംയുക്തമായി നല്‍കിയിട്ടുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും രോഗികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറച്ച് എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

The state government has started steps to completely end the practice of treating patients on the floor in government medical college hospitals across the state.Health Minister K. Muraleedharan said the first phase of this work will be implemented soon at the government medical college hospitals in Thiruvananthapuram and Kozhikode.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്തെ ഞെട്ടിച്ച ഹക്കിമി-ലാറിയ പോരാട്ടത്തിന് പിന്നിലെ കാരണമിതാണ്

Football
  •  2 hours ago
No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  2 hours ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  2 hours ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  3 hours ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  3 hours ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  3 hours ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  3 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  3 hours ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  4 hours ago

No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  8 hours ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  8 hours ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  8 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  9 hours ago