HOME
DETAILS

മഴ തോരാതെ വടക്കന്‍ കേരളം; രണ്ട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

  
Web Desk
July 06, 2026 | 12:58 AM

orange alert issued in two districts today heavy rainfall alert

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മാത്രമല്ല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ

ഓറഞ്ച് അലർട്ട്

06/07/2026: കണ്ണൂർ, കാസറഗോഡ്

07/07/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

യെല്ലോ അലർട്ട് 

06/07/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

08/07/2026: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09/07/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. 

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന/റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ /windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  9 hours ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  9 hours ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  10 hours ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  11 hours ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  11 hours ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  11 hours ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  11 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  12 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  12 hours ago