HOME
DETAILS

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

  
July 07, 2026 | 5:48 AM

police vehicle fined rs 4000 by mvi despited having valid insurance cops release records to file complaint against official

 


തൃശൂര്‍: കൃത്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള പൊലിസ് വാഹനത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (MVI) പിഴ ചുമത്തിയതിനെച്ചൊല്ലി തൃശൂരില്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ തര്‍ക്കം. വടക്കാഞ്ചേരി പൊലിസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ എംവിഐ പിഴയൊടുക്കാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍, നിയമപ്രകാരം ഇന്‍ഷുറന്‍സുള്ള വണ്ടിക്കാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴയിട്ടതെന്ന് പൊലിസ് വ്യക്തമാക്കുന്നു.

പൊലിസ് വാഹനത്തിന് പിഴ ചുമത്തിയതിന് പിന്നാലെ എംവിഐ മാധ്യമങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് തങ്ങളുടെ വാഹനത്തിന് നിലവില്‍ ഇന്‍ഷുറന്‍സ് കൃത്യമായി ഉണ്ടെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ വടക്കാഞ്ചേരി പൊലിസ് പരസ്യമാക്കിയത്.

ഇന്‍ഷുറന്‍സ് ഇല്ലെന്ന് കാണിച്ച് 4,000 രൂപയാണ് എംവിഐ പിഴയായി ഈടാക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൃത്യമായ പരിശോധന നടത്താതെ തെറ്റായ നടപടി സ്വീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി.വി ബിജുവിനെതിരെ പൊലിസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

 

A dispute has emerged in Thrissur after an Enforcement MVI fined a Wadakkanchery police patrol jeep Rs 4,000 for allegedly lacking insurance, prompting the police to release valid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  3 hours ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  3 hours ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  4 hours ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  4 hours ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  4 hours ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  4 hours ago
No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  5 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  5 hours ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  5 hours ago