വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി-കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരുക്കേറ്റവര്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും ആവശ്യമായ സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മേപ്പാടി-കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും എത്രയും വേഗം പുറത്തെടുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടിയിരുന്ന അടിയന്തര നടപടികളില്‍ വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leader of the Opposition Pinarayi Vijayan has demanded immediate financial assistance for the families of those who died in the landslide disaster at the Wayanad Meppadi-Kallady tunnel project construction area.In a press note, he also said the government should ensure free specialist treatment and necessary financial aid for the injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."