HOME
DETAILS

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

  
July 08, 2026 | 8:20 AM

wayanad-landslide-amit-shah-speaks-to-chief-minister-reviews-relief-operations

തിരുവനന്തപുരം: വയനാട് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്ര മന്ത്രി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര മന്ത്രി തൃപ്തി പ്രകടിപ്പിച്ചു. 

സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് നടന്ന മന്ത്രിസഭ യോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു.

അതേസമയം, വയനാട് കള്ളാടിയില്‍ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തില്‍ തുരങ്കപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. തുരങ്കപാതക്ക് നിര്‍മ്മാണ അനുമതി നല്‍കിയ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍മ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക നിയമ പരിശോധന നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതിനിടെ, മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. അതിനിടെ, മഴ ശക്തമായതിന് പിന്നാലെ മേപ്പാടി കള്ളാടിയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറിയ തോതിലാണ് നിലവില്‍ മണ്ണിടിയുന്നതെങ്കിലും മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാവുമോ എന്ന ആശങ്കയിലാണ് രക്ഷാ പ്രവര്‍ത്തകര്‍. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന മീനാക്ഷിയിലെ പദ്ധതിപ്രദേശത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ (ഓപറേറ്റര്‍), ബിഹാറിലെ ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍), ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്‍മോല്‍ (തൊഴിലാളി)എന്നിവരാണ് മരിച്ചത്. അഞ്ച് തൊഴിലാളികളെ കാണാതായി. മരിച്ചവരും കാണാതായവരും അതിഥി തൊഴിലാളികളാണ്.

 

 

Union Home Minister Amit Shah spoke with the Kerala Chief Minister over the phone to review the ongoing rescue and relief operations following the Wayanad landslide. During the conversation, Shah expressed satisfaction with the progress of the response efforts and assured the Centre's continued support for rescue, rehabilitation, and relief measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  2 hours ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  2 hours ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  2 hours ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  2 hours ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  3 hours ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  4 hours ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  4 hours ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  4 hours ago