HOME
DETAILS

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

  
Web Desk
July 08, 2026 | 5:37 AM

wayanad tunnel work suspended after kalladi landslide cm orders dual investigation

തിരുവനന്തപുരം: വയനാട് കള്ളാടിയില്‍ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തില്‍ തുരങ്കപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. തുരങ്കപാതക്ക് നിര്‍മ്മാണ അനുമതി നല്‍കിയ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍മ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക നിയമ പരിശോധന നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി  വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

അതിനിടെ, മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. അതിനിടെ, മഴ ശക്തമായതിന് പിന്നാലെ മേപ്പാടി കള്ളാടിയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറിയ തോതിലാണ് നിലവില്‍ മണ്ണിടിയുന്നതെങ്കിലും മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാവുമോ എന്ന ആശങ്കയിലാണ് രക്ഷാ പ്രവര്‍ത്തകര്‍. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. 

ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. 
കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന മീനാക്ഷിയിലെ പദ്ധതിപ്രദേശത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ (ഓപറേറ്റര്‍), ബിഹാറിലെ ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍),  ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്‍മോല്‍ (തൊഴിലാളി)എന്നിവരാണ് മരിച്ചത്. അഞ്ച് തൊഴിലാളികളെ കാണാതായി. മരിച്ചവരും കാണാതായവരും അതിഥി തൊഴിലാളികളാണ്. 

the kerala government has suspended tunnel construction in wayanad's kalladi after the landslide. the chief minister ordered dual investigations while search operations for the missing continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 hours ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 hours ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 hours ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  4 hours ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  4 hours ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  4 hours ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  4 hours ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  4 hours ago
No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  4 hours ago