HOME
DETAILS

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

  
July 08, 2026 | 3:43 PM

New move to reduce road accidents Motor Vehicle Department appoints special investigation teams in all districts

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും തുടർ അപകടങ്ങൾ ഒഴിവാക്കാനുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) 'പോസ്റ്റ് ആക്‌സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ടീം' രൂപീകരിച്ചു. അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. ഇതോടൊപ്പം 'പോസ്റ്റ് ക്രാഷ് റോഡ് ആക്‌സിഡൻ്റ് അനാലിസിസ്' മാർഗ്ഗരേഖയും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.

കൊട്ടാരക്കരയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. കഴിഞ്ഞ ജൂൺ 23-നാണ് കൊട്ടാരക്കരയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് മേലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് പേർ മരിച്ചത്. കുടവട്ടൂർ സ്വദേശി ഹരിലാൽ, ഓയൂർ കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, നീലേശ്വരം സ്വദേശി അജയകുമാർ എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.

ഈ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കരുനാഗപ്പള്ളി സബ് ആർടിഒയിലെ എം വി ഐ സുധിൻ ഗോപി, എ എം വി ഐ ശരത് എസ് കുമാർ എന്നിവരെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പുതിയ മാർഗ്ഗരേഖയിലെ പ്രധാന നിർദേശങ്ങൾ:

എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ നയിക്കുന്ന ജില്ലാ ടീമിൽ ഐഐടി പരിശീലനം ലഭിച്ച എംവിഡി ഉദ്യോഗസ്ഥർ, പൊലിസ്, പിഡബ്ല്യുഡി, നാറ്റ്പാക് പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും.

അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ ജില്ലാ ടീമുകൾ സ്ഥലപരിശോധന നടത്തണം. 15 ദിവസത്തിനകം അപകടസ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം പൂർത്തിയാക്കണം.

രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളിലാണ് പ്രധാനമായും അന്വേഷണം നടക്കുക.

അപകടത്തിന് വഴിവെച്ച സാഹചര്യങ്ങൾ വിലയിരുത്താൻ റോഡിന്റെ ഘടന, വാഹനത്തിന്റെ തകരാറുകൾ, ഡ്രൈവറുടെ പിഴവ്, കാലാവസ്ഥ എന്നിവ കൃത്യമായി പരിശോധിക്കും. കുറ്റക്കാരെ കണ്ടെത്താനല്ല, മറിച്ച് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

ജില്ലാ ടീമുകൾ ഓരോ മാസവും ചുരുങ്ങിയത് ഒരു പ്രധാന അപകടമെങ്കിലും നിർബന്ധമായും വിശകലനം ചെയ്യണം. ഈ റിപ്പോർട്ടുകൾ അടുത്ത മാസം പത്താം തീയതിക്കുള്ളിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കണം.

ജില്ലാ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ പവർപോയിൻ്റ് പ്രസൻ്റേഷൻ വഴി സംസ്ഥാനതല അവലോകന യോഗത്തിൽ അവതരിപ്പിക്കണം. ഈ റിപ്പോർട്ടുകൾ വിലയിരുത്തി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ പ്രത്യേക അവലോകന സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

 

In a bid to curb rising road accidents, the Motor Vehicle Department (MVD) has formed dedicated special investigation teams across all districts in Kerala. These teams will be responsible for analyzing accident spots, identifying root causes, and implementing strict enforcement measures to improve road safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  2 hours ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  3 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 hours ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  3 hours ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  3 hours ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  4 hours ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  4 hours ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 hours ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  4 hours ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  5 hours ago