മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി
പാലക്കാട്: മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ തർക്കം. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി ആരോപിച്ചു. എന്നാല്‍ അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വി. ശിവദാസന്‍ എം.പി വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തര്‍ക്കം ശാന്തമാക്കിയത്.
യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഓണ്‍ലൈനായി പങ്കെടുത്ത പി.വി. അബ്ദുല്‍ വഹാബ് എം.പി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പലതവണ കൈ ഉയര്‍ത്തിയിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
അതേസമയം, കാസര്‍കോട് ചീമേനിയില്‍ എയിംസിനായി സ്ഥലം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍ ആദ്യം പെരിയയിലല്ലേയായിരുന്നു സ്ഥലം തീരുമാനിച്ചതെന്നും ചീമേനിയിലെ സ്ഥലം ആരാണ് നിര്‍ദേശിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ചോദിച്ചു. പ്രാദേശിക എം.എല്‍.എ നിര്‍ദേശിച്ച സ്ഥലമാണെന്ന മറുപടിയെ തുടര്‍ന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
യോഗത്തിന്റെ അവസാനം മുഖ്യമന്ത്രി, താന്‍ സംസാരിക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി തോന്നാറുണ്ടെന്നും മുന്നിലിരിക്കുന്നവരുടെ മുഖഭാവം നോക്കിയാണ് സംസാരിക്കുന്നതെന്നും പരാമര്‍ശിച്ചു.
The dispute is related to the Palakkad Coach Factory.MP V.K. Sreekandan alleged that the state government has done nothing in the last ten years regarding it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."