HOME
DETAILS

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

  
July 10, 2026 | 5:24 AM

Kalladi Landslide Government intervention mitigated the scale of the disaster report submitted to the High Court announcing two independent inquiries

മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടത്തിയ സമയോചിത ഇടപെടലുകളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചതെന്നും സംഭവത്തില്‍ രണ്ട് സ്വതന്ത്ര അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരന്തനിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും പ്രത്യേകം അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ അഞ്ചിന് തന്നെ തുരങ്കപാത നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതായും സുരക്ഷാ നടപടികള്‍ ഉറപ്പാക്കുന്നതിനായി കരാറുകാരുടെ യോഗം വിളിച്ചുചേര്‍ത്തതായും സര്‍ക്കാര്‍ അറിയിച്ചു. ഈ സമയോചിത ഇടപെടലുകളാണ് മരണനിരക്ക് കുറയാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് ഉടന്‍ നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും അതുസംബന്ധിച്ച നിര്‍ദേശം കൊങ്കണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറിയിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് സ്വതന്ത്ര അന്വേഷണങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതികവും നിയമപരവുമായ അനുമതികള്‍ പാലിച്ചോയെന്ന കാര്യം ദുരന്തനിവാരണ സെക്രട്ടറി പരിശോധിക്കും. പരിസ്ഥിതി അനുമതികള്‍ നേടിയിട്ടുണ്ടോയെന്നത് പരിസ്ഥിതി സെക്രട്ടറി അന്വേഷിക്കും.

റിപ്പോര്‍ട്ടില്‍ കരാറുകാരുടെ ഭാഗത്തുണ്ടായ വീഴ്ചകളാണ് ദുരന്തത്തിന് കാരണമായതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആവശ്യമായ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നുവെന്നും കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് പലതവണ നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

The state government has submitted a report to the High Court regarding the Kalladi landslide disaster in Wayanad.The report states that the government's timely interventions helped reduce the scale of the disaster. It also mentions that two independent investigations have been announced into the incident. The report adds that separate probes will be conducted by the Disaster Management Secretary and the Environment Secretary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  3 hours ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  3 hours ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  4 hours ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  4 hours ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  4 hours ago
No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  5 hours ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  5 hours ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  5 hours ago