HOME
DETAILS

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

  
July 10, 2026 | 4:30 AM

qatar-government-school-admission-2026-2027-registration-centres-open

ദോഹ: ഖത്തറിലെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) 2026-27 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്കൂളുകളിലെ പുതിയ പ്രവേശനത്തിനും വിദ്യാർത്ഥി സ്ഥലംമാറ്റത്തിനുമായി രജിസ്ട്രേഷൻ കേന്ദ്രങ്ങൾ തുറന്നു. ഓഗസ്റ്റ് 13 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പുതിയ വിദ്യാർത്ഥികളുടെ പ്രവേശനവും സർക്കാർ സ്കൂളുകൾ തമ്മിലെയും സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള സർക്കാർ സ്കൂളുകളിലേക്കുമുള്ള സ്ഥലംമാറ്റ നടപടികളും ഈ കേന്ദ്രങ്ങൾ വഴി പൂർത്തിയാക്കാം.

സ്ത്രീകൾക്കായുള്ള രജിസ്ട്രേഷൻ കേന്ദ്രമായി മൊസ ബിന്റ് മുഹമ്മദ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസും പുരുഷന്മാർക്കായി അബു ഹനീഫ മോഡൽ സ്കൂൾ ഫോർ ബോയ്സ്, അൽ-അഹ്നഫ് ബിൻ ഖൈസ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ്, അലി ബിൻ അബി താലിബ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ് എന്നിവയും പ്രവർത്തിക്കും.

ഖത്തർ പൗരന്മാരുടെ മക്കൾ, ഖത്തർ വനിതകളുടെ മക്കൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ മക്കൾ, ഖത്തർ രേഖകളുള്ള കുട്ടികൾ, സർക്കാർ മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ മക്കൾ, സ്ഥിര താമസാനുമതിയുള്ളവരുടെ മക്കൾ, യോഗ്യമായ റിയൽ എസ്റ്റേറ്റ് റെസിഡൻസി വിസയുള്ളവരുടെ മക്കൾ, എംബസികളിലെ നയതന്ത്ര-ഭരണ വിഭാഗം ജീവനക്കാരുടെ മക്കൾ എന്നിവർക്കാണ് പ്രവേശനത്തിന് അർഹത.

സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ മേഖല ജീവനക്കാരുടെ മക്കൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കും.

അറബിക് മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് അറബിക് ഭാഷാ പ്രാവീണ്യ പരിശോധന നിർബന്ധമാണ്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭാഷാപരിശീലനവും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

പുതിയ പ്രവേശനത്തിനും സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള സ്ഥലംമാറ്റത്തിനുമായി വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും സാധുവായ ഖത്തർ ഐഡി പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആവശ്യമായിടത്ത് രക്ഷിതാവിന്റെ തൊഴിൽ സർട്ടിഫിക്കറ്റ്, താമസസ്ഥലത്തിന്റെ വൈദ്യുതി നമ്പർ ഉൾപ്പെടുത്തിയ കഹ്റമാ സർട്ടിഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ വാടക കരാറോ, ആരോഗ്യ പരിശോധന സർട്ടിഫിക്കറ്റ്, ഹെൽത്ത് ഫയൽ എന്നിവ സമർപ്പിക്കണം.

 

സർക്കാർ സ്കൂളുകൾ തമ്മിലുള്ള സ്ഥലംമാറ്റത്തിന് വിദ്യാർത്ഥിയുടെ ഖത്തർ ഐഡി പകർപ്പും താമസ രേഖയും മാത്രം മതിയാകും.

 

പ്രവേശനത്തിനുള്ള പ്രായം 2026 ഡിസംബർ 31 അടിസ്ഥാനമാക്കി കണക്കാക്കും. എന്നാൽ ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ നിന്നോ വിദേശ സ്കൂളുകളിൽ നിന്നോ അഞ്ചാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്ക് മുൻ അധ്യയന വർഷം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ കുറഞ്ഞ പ്രായപരിധിയിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്ക് പുറമെ സർക്കാർ സ്കൂളുകളിലേക്കുള്ള പ്രാരംഭ ഓൺലൈൻ രജിസ്ട്രേഷൻ, സർക്കാർ സ്കൂളുകൾ തമ്മിലുള്ള ഓൺലൈൻ സ്ഥലംമാറ്റം, മറ്റ് ഇലക്ട്രോണിക് സേവനങ്ങൾ എന്നിവയും തുടരുമെന്നും എല്ലാ രേഖകളും തയ്യാറാക്കിയ ശേഷമേ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്താവൂ എന്നും മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു.

 

English Summary:

Qatar's Ministry of Education and Higher Education has opened registration centres for admissions and transfers to government schools for the 2026-27 academic year. The centres will operate until August 13, 2026, from 8am to 2pm. Eligible categories include Qatari citizens, GCC nationals, permanent residents, diplomats' children, and certain expatriate families. Parents must submit the required documents, while online registration and transfer services will also remain available.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  3 hours ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  4 hours ago
No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  4 hours ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  4 hours ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  4 hours ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  4 hours ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  5 hours ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  5 hours ago