HOME
DETAILS

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

  
July 10, 2026 | 5:59 AM

indian-embassy-kuwait-emergency-consular-services-extended-till-july-19-2026

കുവൈത്ത് സിറ്റി:  കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്പോർട്ട്, വിസാ സേവനങ്ങൾ ജൂലൈ 19 വരെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിച്ചു.

അടിയന്തര ആവശ്യകത തെളിയിക്കുന്ന അനുബന്ധ രേഖകൾ സമർപ്പിക്കുന്ന അപേക്ഷകർക്ക് മാത്രമേ ഈ കാലയളവിൽ സേവനങ്ങൾ ലഭ്യമാകൂ. തത്കാൽ പാസ്പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കുന്നവർക്കുള്ള ഹ്രസ്വകാല കാലാവധിയുള്ള പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ.

നേരത്തെ ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്. 

സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഈ കാലയളവിൽ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്ന് എംബസി വ്യക്തമാക്കി.

കൂടാതെ, പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലൊന്നും (ICAC) അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചു.

അടിയന്തര സേവനം ആവശ്യമുള്ളവർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയിലെ കോൺസുലർ വിഭാഗത്തിൽ നേരിട്ട് എത്തണം. ആവശ്യത്തിന്റെ അടിയന്തര സ്വഭാവം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

 

English Summary: The Indian Embassy in Kuwait has extended emergency-only consular, passport, and visa services until July 19, 2026, due to administrative reasons. Only applicants with documented urgent needs will be served. Normal passport, attestation, and regular visa applications remain suspended, and all ICAC centres will stay closed until further notice.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  3 hours ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  3 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  3 hours ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  3 hours ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  4 hours ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  4 hours ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  4 hours ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  4 hours ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  5 hours ago